Related Articles
-
FIQH
സയാമീസിന്റെ കച്ചവടം
-
FIQH
ജുമുഅയും വിവാദങ്ങളും
-
ഇരുതലമനുഷ്യനെ ഒരു വ്യക്തിയായി ഗണിക്കുമ്പോൾ അവന്റെ വുളൂ കർമത്തിൽ ഇരുമുഖവും കഴുകുകയും ഇരുതലയും തടവുകയും ചെയ്യൽ നിർബന്ധമുാ? അഥവാ ഒരു മുഖം കഴുകി, ഒരു തല തടവി മതിയാക്കാമോ?
"ഒരാൾക്കു രു മുഖമുങ്കിൽ വുളൂ കർമത്തിൽ രും കഴുകൽ നിർബന്ധമാണ്. തിലൊന്ന് അധികാവയവമാണെങ്കിലും. ആ വ്യക്തിയുടെ, മറ്റുള്ളവരുമായുള്ള അഭിമുഖം ഇരുവദനങ്ങൾ കെടും നടക്കുന്നു എന്നതാണു കാരണം (തുഹ്ഫ 1:206). അഭിമുഖം നടക്കുന്നതാണല്ലോ മുഖം. എന്നാൽ, ഒരു മുഖം മുമ്പോട്ടും മറ്റൊരു മുഖം പിമ്പോട്ടുമാണെങ്കിലോ? നിഹായഃ പറയുന്നു: “ഒരാൾക്കു മുൻഭാഗത്ത് ഒരു മുഖവും പിൻഭാഗത്ത് മറ്റൊരു മുഖവുമായാൽ നിർബന്ധമായി കഴുകേ ഒന്നാമത്തേതു മാത്രമാണ്” (നിഹായ 1:167).
പ്രവർത്തനത്തിൽ ഇരുമുഖവും തുല്യമാവുമ്പോഴാണ് ഈ വിധി. ജ്ഞാനേന്ദ്രിയങ്ങൾ ഒരുമുഖത്തു മാത്രമേ ഉള്ളൂവെങ്കിൽ പ്രവർത്തനക്ഷമമായ ആ മുഖമാണു കഴുകൽ നി ർബന്ധമായിട്ടുള്ളത് (തുഹ്ഫ വ്യാഖ്യാനം, ശർവാനി1:206).
ഇരുമുഖങ്ങളും കഴുകേ സാഹചര്യത്തിൽ ഏതുമുഖം കഴുകുന്നതിന്റെ തുടക്കത്തിലാണ് നിയ്യത്ത് കൊുവരേത്? മുഖം കഴുകലാണല്ലോ ഒന്നാമത്തെ ഫർള്? അതിന്റെ ആരംഭത്തിലാണല്ലോ നിയ്യത്ത് കൊവത് ? "രും അടിസ്ഥാനാവയവങ്ങളെങ്കിൽ രാലൊന്നു കഴുകുമ്പോഴും രിൽ ഏതാണ് അടിസ്ഥാനാവയവം ഏതാണ് അധികാവയവം എന്നു തിരിച്ചറിയാതെ വന്നാൽ ര ിലോരോന്ന് കഴുകുമ്പോഴും ഒന്ന് അടിസ്ഥാനാവയവമെന്നും മറ്റേത് അധികാവയവമെന്നും തിരിച്ചറിഞ്ഞാൽ അടിസ്ഥാനാവയവം കഴുകുമ്പോഴും നിയ്യത്ത് ചെയ്താൽ മതി' (നിഹായ വ്യാഖ്യാനം, അലിശിബ്റാമല്ലസി 1:167). ഇരുതലയുള്ള ഈ വ്യക്തി തലതടവുമ്പോൾ രാലൊരു തലയിൽ അല്പം തടവിയാൽ മതി. തുഹ്ഫ രേഖപ്പെടുത്തുന്നു.
“രിലൊരു തലയുടെ അൽഭാഗം തടവിയാൽ മതി. മുകളിൽ ഉയർന്നു നിൽക്കുന്ന അവയവത്തിൽ നിന്ന് ഒരുഭാഗം തടവലാണു നിർബന്ധം എന്നതു കെടുതന്നെ ഓരോ ശിരസ്സും ഈ സ്വഭാവമുള്ളതാകാമല്ലോ.' (തുഹ്ഫ 1:207).
ഇരുതലയും അടിസ്ഥാനാവയവങ്ങളാകുമ്പോഴാണ് ഈ വിധി. ഒന്ന് അടിസ്ഥാനാവയവവും മറ്റേത് വ്യക്തമായ അധികാവയവവുമാണെങ്കിൽ മൂലാവയവത്തിൽ നിന്ന് അൽപ്പം തടവിയേ മതിയാകൂ. അധികാവയവം, അതു മൂലാവയവത്തിനു നേരെയാണെങ്കിലും, അതു മാത്രം തടവിയാൽ മതിയാവില്ല. മൂലവും അധികവും തിരിച്ചറിയാതെ വന്നാൽ തിലോരോന്നിന്റെയും
അൽപഭാഗം തടവൽ നിർബന്ധമാണ് (തുഹ്ഫ വ്യാഖ്യാനം, ശർവാനി 1:207).
Created at 2024-11-05 09:19:26