ശക്തമായ സുന്നതുള്ള ഒരു നോമ്പാണ് അറഫ നോമ്പ്. ഹജ്ജ് ചടങ്ങുമായി
അറഫയിലുള്ളവർക്ക് സുന്നതില്ല. മറ്റുള്ളവർ എടുക്കണം. ഓരോ രാഷ്ട്രത്തിലും പ്രവിശ്യയിലും പാർക്കുന്നവരുടെ മേൽ അവരുടെ ദുർഹിജ്ജ ഒമ്പത് എന്നാണോ എത്തിപ്പെട്ടുന്നത് ആ ദിവസം നോമ്പെടുക്കുക. ഇതിന് വിപരീതമായി അറഫയിലുള്ളവരെ ഉന്നം വെച്ച് നോമ്പെടുക്കാൻ ലോകത്തെങ്ങുമുള്ളവർ മുതിർന്നാൽ ചിലരുടെ അറഫ നോമ്പ് ദുൽഹിജ്ജ എട്ടിലും ചിലരുടേത് പത്തിലും ചെന്ന് ചാടി എന്ന് വരും.
സുന്നത് നോമ്പുകളിൽ പ്രധാനമാണ് ആശൂറാഅ്, താസൂആഅ്. മുഹറം ഒമ്പതിനും പത്തിനും മുഹറം പതിനൊന്നിനും നോമ്പ് സുന്നത്.
എല്ലാ അറബ് മാസവും 13,14,15 പകലുകളിലും 28,29,30 പകലുകളിലും വ്രതം സുന്നതാണ്. വെളുത്തവാവിലും കറുത്തവാവിലും. മനുഷ്യന്റെ വികാര വിചാര പ്രകൃതത്തെ നിയന്ത്രിക്കാൻ കൂടിയാണിത്.
തിങ്കൾ, വ്യാഴം നോമ്പ് സുന്നതു്. തിങ്കളാഴ്ച നബി(സ്വ)യുടെ മൗലിദാണ്. പ്രസവിക്കപ്പെട്ട ദിവസം. ഒരു കൊല്ലത്തിൽ 52 മൗലിദ് കഴിക്കണം- വ്രതത്തിലൂടെ സുന്നത് നോമ്പെടുക്കാൻ ഏറ്റം പുണ്യപ്പെട്ട മാസം മുഹറം, റജബ്, ദുൽഹിജ്ജ, ദുൽഖഅ്ദ് എന്നിവയാണ്. ശേഷം ശഅ്ബാൻ, ദുൽഹിജ്ജയിലെ ആദ്യത്തെ 9 ദിവസം. മുഹറമിലെ ആദ്യ പത്തിലും വിശേഷപ്പെട്ടതാണ് വ്രതത്തിന്.
Created at 2024-11-05 08:51:00