Related Articles
-
-
-
FIQH
സംസ്കരണം സകാതിലൂടെ
അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “മാസം കാൽ നിങ്ങൾ നോമ്പ് പിടിക്കുക. മാസം കാൽ നോമ്പ് മുറിക്കുക. മേഘം മൂടപ്പെട്ട അവ സ്ഥയിൽ നിങ്ങൾ മുപ്പത് പൂർത്തിയാക്കി എണ്ണുക.
മാസപ്പിറവി സംബന്ധിച്ച ഇസ്ലാമിക വീക്ഷണം ഈ ഹദീസിൽ സുവ്യക്തമാണ്. യാതൊരു വിധ കണക്കുകൂട്ടലുകൾക്കും ഈ വിഷയത്തിൽ പഴുതില്ല. പക്ഷേ, മാസം കണക്കുനോക്കി നിശ്ചയിക്കണമെന്ന വാദമാണ് ചില പുരോഗമനാശയക്കാർക്ക്. ഖുർആന്റെയോ സുന്നത്തിന്റെയോ പി ന്തുണയില്ലാത്ത ഈ വാദം ജൂതന്മാരും ക്രിസ്ത്യാനി കളും ശിയാക്കളും തുടർന്നു വന്ന മാർഗമാണെന്ന് ഇബ്നുതൈമിയ്യ തന്റെ ഫതാവാ 25/99 ൽ രേഖപ്പെടുത്തിയിട്ടു. ഫതാവയിൽ ഇബ്നു തൈമിയ്യം എഴുതുന്നതുകാണുക.
“നോമ്പ്, ഹജ്ജ് തുടങ്ങിയ മാസപ്പിറവിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കണക്കു കാരൻ കാണുമെന്നോ ഇല്ലെന്നോ പറയുന്നതിനനുസരിച്ച് പ്രവർത്തിക്കൽ അനുവദനീയ മല്ലെന്നത് ഇസ്ലാമിൽ പ്രഥമ ദൃഷ്ട്യാ നമുക്ക് വ്യക്തമാകുന്ന കാര്യമാകുന്നു. ഈ വിഷയത്തിൽ ധാരാളം ഹദീസുകൾ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. മുസ്ലിം സമുദായം ഇക്കാര്യത്തിൽ ഏകോപിച്ചിരിക്കുന്നു. പഴയതോ പുതിയതോ ആയ ഒരു ഭിന്നാഭിപ്രാ യവും ഈ വിഷയത്തിൽ അറിയപ്പെടുന്നില്ല” (ഫതാവാ ഇബ്നു തൈമിയ്യഃ, 25/75),
ഇബ്നുതൈമിയ്യം തുടരുന്നു: “ബുദ്ധിയുള്ള ജ്യോതി ശാസ്ത്രജ്ഞരെല്ലാം ചന്ദ്രപ്പിറവി കണക്കുകൂട്ടി പൂർണരൂപത്തിൽ തിട്ടപ്പെടുത്താൻ സാധിക്കുകയില്ലെന്ന കാര്യത്തിൽ ഏകോപിച്ചിരിക്കുന്നു. ഇക്കാരണത്താൽ നിപുണന്മാരായ ജ്യോതിഷികളൊന്നും ഈ വിഷയത്തിൽ സംസാരിച്ചിട്ടില്ല എന്നുമാത്രമല്ല, അവർ അതിനെ നിഷേധിക്കുകയാണ് ചെയ്തത്. ജ്യോതിഷികളിൽ പിൽക്കാലക്കാരായ ചില ആളുകൾ ഏകദേശ കണക്കുകൾ പറയാൻ തുടങ്ങി. ഇത് അല്ലാഹുവിന്റെ ദീനിൽ നിന്നുള്ള വ്യതിചലനവും ദീ നിൽ മാറ്റം വരുത്തലുമാണ്. ജൂതന്മാരുടേയും ക്രിസ്ത്യാനികളുടേയും വഴികേടിന് തുല്യമാണിത്.
ഇബ്നുഉമർ (റ) നബി (സ്വ) യിൽ നിന്ന് നിവേദനം ചെയ്തതായി ബുഖാരിയിലും മുസ്ലി മിലും ഇപ്രകാരം പറഞ്ഞിരിക്കുന്നു. നബി (സ്വ) പറഞ്ഞു:
“തീർച്ചയായും നാം ഉമ്മിയ്യത്തായ സമുദായമാണ്. നാം എഴുതുകയോ കണക്കു നോക്കുകയോ ഇല്ല. ആയതിനാൽ മാസം കാൽ നിങ്ങൾ നോമ്പു പിടിക്കുക. മാസം കാൽ നോമ്പ് ഉപേ ക്ഷിക്കുക. അപ്പോൾ അല്ലാഹു, ഹജ്ജിന്റെ സമയമായി ജനങ്ങൾക്കു നിശ്ചയിച്ച് ചന്ദ്രപ്പിറവി സംബന്ധിച്ച് അറിവ് എഴുത്തു കൊണ്ടോ കണക്കു കൊണ്ടോ ആരെങ്കിലും സ്വീകരിച്ചാൽ അവൻ ബുദ്ധിയും ദീനും ചീത്തയായവ നാകുന്നു” (ഫതാവ ഇബ്നു തൈമിയ്യ: 6/303).
ഇബ്നു ഉമർ (റ) ന്റെ മുകളിലുദ്ധരിച്ച ഹദീസ് വ്യാഖ്യാനിച്ചു കൊ് ഫതാവയിൽ എഴുതുന്നു: “നാം എഴുതുകയോ കണക്കുകൂട്ടുകയോ ചെയ്യാത്ത സമുദായമാണ്. എന്ന നബി (സ്വ) യുടെ വാചകം നിരോധനയെ ഉൾക്കൊള്ളുന്ന പ്രസ്താവനയാകുന്നു. കാരണം നബി (സ്വ) ഇപ്രകാരം പറഞ്ഞിരിക്കുന്നു. നബി (സ്വ) യെ പിൻപറ്റുന്ന സമുദായം മധ്യമ സമുദായമാകുന്നു. അവർ എഴുത്തു നോക്കുന്നവരോ കണക്കു നോക്കുന്നവരോ അല്ല. അപ്പോൾ ആരെങ്കിലും (ഇബാദത്തിന്റെ കാര്യത്തിൽ) എഴുത്തോ കണക്കോ നോക്കി യാൽ അവൻ ഈ വിധിയിലെങ്കിലും മുസ്ലിം സമുദായത്തിൽ നിന്ന് പുറത്താകുന്നു. മാത്രമല്ല, അവൻ വിശ്വാസികളുടേതല്ലാത്ത മാർഗം പിന്തുടർന്നവനുമാണ്. അവൻ ദീനിൽ പെടാത്ത കാര്യം പ്രവർത്തിച്ചവനായി മാറും. മുസ്ലിം സമുദായത്തിന്റെ മാർഗത്തിൽ നിന്ന് പുറത്തു പോകൽ ഹറാമും വിലക്കപ്പെട്ടതുമാകുന്നു. ചുരുക്കത്തിൽ മുകളിൽ പറയപ്പെട്ട കണക്കു നോട്ടവും എഴുത്തുനോട്ടവും വിരോധിക്കപ്പെട്ടതാണ്. ഇത് നബി (സ്വ) യുടെ ഒരു പ്രസ്താവനക്ക് തുല്യമാണ്. മുസ്ലിം എന്നാൽ മറ്റു മുസ്ലിംകൾ അവന്റെ നാവിൽ നിന്നും കൈയിൽ നിന്നും രക്ഷപ്പെട്ടവനാകുന്നു. ഇതാണ് മുസ്ലി മിന്റെ വിശേഷണം. ഈ വിശേഷണത്തിൽ നിന്ന് ഒരാൾ പുറത്തുപോയാൽ അവൻ ഇസ്ലാമിൽ നിന്ന് പുറത്താകുന്നതാണ്” (ഫതാവാ ഇബ്നു 25/92).
ഇബ്നുഹജർ (റ) പറയുന്നു: “നക്ഷത്ര ശാസ്ത്രജ്ഞന്റെയോ ജ്യോതിഷശാസ്ത്രജ്ഞന്റെയോ വാക്കുകൾ (മാസപ്പിറവിയുടെ കാര്യത്തിൽ) സ്വീകരിക്കപ്പെടുകയില്ല. അവരെ അനുകരിക്കൽ അനുവദനീയമല്ല” (തുഹ്ഫ: 3/379) ഇമാം നവവി (റ) എഴുതി: “നോ മ്പിലും പെരുന്നാളിലും ന ക്ഷത ശാസ്ത്രജ്ഞനോ ജ്യോതിഷ ശാസ്ത്രജ്ഞനോ പറ യുന്ന കണക്കുകൾ അനുസരിക്കൽ അനുവദനീയമല്ല” (റൗളം 2/374).
ഇസ്ലാമിക പ്രമാണങ്ങൾ ഇത്രയും വ്യക്തമായി ചർച്ചചെയ്തു നിയമവശങ്ങൾ പ്രസ്താവിച്ച ഇക്കാര്യത്തിലും വികല വാദങ്ങളുമായി രംഗത്തുവരുന്നവർ യഥാർഥ ഇസ്ലാമിന്റെ അനുയായികളാണോ? തെളിവുകൾ പ്രതികൂലമായി എഴുന്നുനിൽക്കു മ്പോഴും നിരർഥകമായ വാദത്തിൽ ഉറച്ചുനിൽക്കുന്നവർ ആരെയോ ഭയപ്പെടുന്നില്ലേ?
Created at 2024-11-09 00:50:25