Related Articles
-
-
FIQH
ഇരട്ടയും ഇദ്ദയും
-
FIQH
ഖബർ സിയാറത്
പ്രതിസമതയുള്ള സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയ നടത്തി വേർപ്പെടുത്താമോ? ഇവർ രുപേരും പൂർണമായ രു വ്യക്തികളാണ്. ചിലപ്പോൾ ഇവരുടെ സംയോജനം കേവലം നാമമാത്രമായിരിക്കും. നബി (സ്വ) യുടെ പിതാമഹനായ അബ്ദുൽ മുത്ത്വലിബിന്റെ പിതാവ് ഹാശിമും അദ്ദേഹത്തിന്റെ സഹോദരൻ അബ്ദുശംസും ജനന സമയത്തു സയാമീസ് ഇരട്ടകളായിരുന്നു. ഹാശിമിന്റെ ഒരു കാൽ വിരൽ അബ്ദുശംസിന്റെ നെറ്റിയിൽ ഒട്ടിച്ചേർന്ന നിലയിലാണ് പ്രസവം നടന്നത്. കാല് നെറ്റിയിൽ നിന്ന് അടർത്തിയെടുത്തപ്പോൾ, രക്തപ്രവാഹമായി. ഇവരുടെ സന്താനങ്ങൾക്കിടയിൽ രക്തച്ചൊരിച്ചിലാകുമെന്ന്, ഇതുകപ്പോൾ ചിലർ ലക്ഷണപ്രവചനം നടത്തി. അതു ശരിയാണെന്നു പറയാവുന്നവിധം ഹിജ്റ 133-ാം ആിൽ ഹാശിം പരമ്പരയിലെ അബ്ബാസികളും അബ്ദുശംസ് പരമ്പരയിലെ ഉമവികളും തമ്മിൽ ചില യുദ്ധങ്ങൾ നടക്കുകയായി.(1)
ഹാശിമിന്റെയും സഹോദരന്റെയും സംയോജനം വളരെ നിസാരവും അത് വേർപ്പെടുത്തൽ വളരെ ലളിതവുമായിരുന്നു. എന്നാൽ സംയോജനം ചിലപ്പോൾ വളരെ സങ്കീർണവും അതിന്റെ ശസ്ത്രക്രിയ ഗുരുതരവുമാകും. അതുകൊുതന്നെ വേർപ്പെടുത്തൽ അനുവദനീയമാകുന്ന സാഹചര്യവും നിഷിദ്ധമാകുന്ന സാഹചര്യവുമു്. രുപേർക്കുമോ അല്ലെങ്കിൽ രിലൊരാൾക്കോ അപകടം വരുത്തുന്ന ഒരു പ്രവർത്തനവും നടത്താൻ പാടില്ല. അപകടം വരാത്ത രീതിയിൽ ശസ്ത്രക്രിയ നടത്തി വേർപ്പെടുത്തുന്നതിനു വിരോധമില്ലെന്ന്, കാൻസർ പിടിച്ച് കെ മുറിച്ചുമാറ്റുന്നതു സംബന്ധിച്ചു ഫിഖ്ഹ് ഗ്രന്ഥങ്ങൾ നടത്തിയ വിശദീകരണങ്ങളിൽനിന്നു മനസ്സിലാക്കാവുന്നതാണ്. ശരീരത്തിലെ മുഴ മുറിച്ചു മാറ്റുന്നതു സംബന്ധിച്ച് ഏഴു രൂപങ്ങൾ കൈമുറിക്കുന്നേടത്തും വരുമെന്നും അവിടെ അനുവദനീയമായത് കൈവിച്ഛേദത്തിലും അനുവദനീയമാകുമെന്നും ഫിഖ്ഹ് പഠിപ്പിക്കുന്നു.
ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യ ശരീരത്തിലെ ശസ്ത്രക്രിയകൾ അനുകൂല സാഹചര്യങ്ങളിൽ അനുവദിക്കുന്നതും പ്രതികൂല സാഹചര്യങ്ങളിൽ നിരോധിക്കുന്നതും. ഇതേ മാനദണ്ഡം വെച്ചുകൊടുതന്നെയാണ് പ്രതിസമതാ സയാമീസിന്റെ വേർപ്പെടുത്തൽ ശസ്ത്രക്രിയയുടെ അനുവദനീയതയും അനനുവദനീയതയും അളക്കേതും. അനുകൂല സാഹചര്യങ്ങളിൽ വേർപ്പെടുത്താവുന്നതുകൊാണ്. ആധികാരിക ശാഫിഈ ഫിഖ്ഹ് ഗ്രന്ഥമായ തുഹ്ഫ, വേർപ്പെടുത്താവുന്ന സാഹചര്യവും അതിനു സാധ്യമാകാത്ത രൂപവുമുന്ന് സൂചിപ്പിച്ച് വേർപ്പെടുത്താൻ സാധിക്കാത്ത സയാമീസിന്റെ ആരാധനാനിയമങ്ങൾ 6: 397 ൽ പ്രത്യേകം പ്രതിപാദിച്ചത്.
Created at 2024-11-23 23:03:29