Related Articles
-
-
FIQH
ഖബർ സിയാറത്
-
ഈ സാഹചര്യ തെളിവ് പ്രസ്തുത ഖുർആനിക സത്യത്തെ സാക്ഷീകരിക്കുന്നു. അല്ലാഹു ചിലർക്കു സമ്പത്തു നൽകി, മറ്റു ചിലരെ ദരിദ്രരാക്കി, മറ്റു ചിലരെ മധ്യനിലയിൽ നിലനിർത്തി. സമ്പന്നരെ സർവ്വകല സ്വതന്ത്രരാക്കുകയോ ദരിദ്രരെ പിച്ചപ്പോള് യെടുക്കാൻ വിടുകയോ ചെയ്തില്ല. മനുഷ്യകുടുംബം പരസ്പരാശ്രയത്തിലൂന്നിയ സാമൂഹ്യാവസ്ഥയിൽ സംവിധാനിക്ക പ്പെട്ടിരിക്കുകയാൽ അന്യോന്യം പ്രശ്നങ്ങൾ പഠിച്ചും പരിഹരിച്ചും മുന്നോട്ടു നീങ്ങുന്നതിനായി ദരിദ്രരുടെ സംരക്ഷണച്ചുമതല സമ്പന്നരെ ഏൽപ്പിച്ചു. സമ്പാദനത്തിനും വിനിമയത്തിനും മാർഗരേഖകളും അതിർവരമ്പുകളും നിർണ്ണയിച്ചു. ദാനധർമ്മങ്ങൾക്ക് അമിത പ്രോൽസാഹനവും അവർണ്ണനീയ പ്രതിഫലവും വാഗ്ദാനം ചെയ്യപ്പെട്ടു. ദാനം സ്വീകരിക്കുന്നവർ ഇകഴ്ത്തപ്പെടാനോ മാനസിക ശാരീരിക പീഢനങ്ങൾക്കിടയാകാനോ പാടില്ലന്ന് കർക്കശമായി ഇസ്ലാം വിലക്കുന്നു. ജീവിക്കാനവസരം നൽകിയവൻ ജീവിത ചുറ്റുപാടുകൾ ലളിതമാക്കാൻ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും അവകാശ സംരക്ഷണത്തിനായി നിയമങ്ങളും ചട്ടങ്ങളും ഏർപ്പെടുത്തുകയും ചെയ്തു. നിർബന്ധ ദാനം നടപ്പാക്കുന്നവർക്ക് സുവിശേഷവും ലംഘിക്കുന്നവർക്ക് ഗൗരവമായ താക്കീതും ഖുർആനിലൂടെ നൽകി.
യാചനയെ കഠിന ഭാഷയിൽ നിരുത്സാഹപ്പെടുത്തിയ നബി(സ്വ) യാചനാ സ്വഭാവമു ലർ (അ ന്ത്യനാളിൽ) മുഖത്ത് മാംസളഭാഗമില്ലാത്ത വൈരൂപിയായി അല്ലാഹുവിനെ അഭിമുഖീകരിക്കും എന്ന് പറയുകയുായി. സമ്പാദനവും വിനിമയവും മുടിനാരിഴ കീറി വിചാരണ ചെയ്യപ്പെടുമെന്ന മുന്നറിയിപ്പു നൽകുകയും ഓരോ കാശും എങ്ങനെ നേടി, എന്തിൽ ചെലവഴിച്ചു എന്നിങ്ങനെ വിചാരണ നടത്തി വ്യക്തമായ മറുപടി ലഭിക്കും വരെ ഒരാൾക്കും തന്റെ കാൽപാദങ്ങൾ മുന്നോട്ട് ചലിപ്പിക്കാൻ കഴിയില്ലന്ന് നബി തിരുമേനി ഉൽബോധിപ്പിക്കുകയും ചെയ്തു.
(1) സച്ചരിതരുടെ മഹിതപാത അനുധാവനം ചെയ്യുക വഴി ഇസ്ലാമിക പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു. (2) മതത്തിന്റെ അവിഭാജ്യ ഘടകം അംഗീകരിച്ചു നടപ്പിലാക്കുക വഴി സത്യദീനിന്റെ യശസ്സുയർത്തുന്നു. (3) അല്ലാഹുവിന്റെ അഭിലാഷത്തെ സാക്ഷാത്ക്കരിക്കുകയാൽ ദൈവപ്രീതി കരഗതമാകുന്നു. (4) പ്രവാചകാധ്യാപനം ശിരസ്സാവഹിക്കുന്നതിലൂടെ തിരുനബിയുടെ പ്രിയം കരസ്ഥമാകുന്നു. (5) സജ്ജനങ്ങളുടെയും ദൈന്യതയകലുന്ന ബലഹീനരുടെയും ബഹുമുഖ ആശീർവാദങ്ങൾക്കും ഗുണഫല പ്രാർഥനകൾക്കും പാത്രീഭവിക്കുന്നു. (6) ഒരു മുസ്ലിം സഹോദരന്റെ പ്രയാസമകറ്റിയാൽ അ ന്ത്യനാളിൽ അവന്റെ വമ്പിച്ച പ്രയാസം അല്ലാഹു നീക്കുമെന്ന നബിവചനത്തിന്റെ പുലർച്ച ആസ്വദിക്കാൻ അവസരമൊരുങ്ങുന്നു. (7) സമൂഹത്തിലെ അശരണരോട് കാരുണ്യം കാട്ടുകയാൽ ദൈവത്തിന്റെ പ്രത്യേക കാരുണ്യത്തിനർഹനാകുന്നു. (8) സമ്പത്തും ശരീരവും മാലിന്യമുക്തമാകുന്നു. (9) ജീവിതമാ സകലം അഭിവൃദ്ധി വഴിഞ്ഞൊഴുകുന്നു. (10) ദാരിദ്ര്യ ഭയാശങ്ക സൃഷ്ടിക്കുന്ന പൈശാചിക ദുർബോധനത്തെ അഗണ്യകോടിയിൽ തളളുക വഴി ആത്മസംസ്കരണം കൈവരുന്നു. (11) പണം അല്ലാഹുവി ന്റേതാണെന്നും സകാാന കൽപന ഞാൻ അനുസരിക്കുന്നുവെന്നും ഓരോ ചില്ലിക്കാശും വിചാരണ ചെയ്യപ്പെടുമെന്നുമുള ബോധം അധാർമ്മിക സമ്പാദനത്തിൽ നിന്നും വിശ്വാസിയെ തടഞ്ഞു നിർത്തുന്നു. (12) വിശ്വാസം കരുത്താർജ്ജിക്കുന്നു. (13) പ്രതിഫലനാളിൽ വമ്പിച്ച ആദരവിന് വഴിയൊരുങ്ങുന്നു.
(1) അവകാശം നിഷേധിക്കപ്പെടുന്ന പട്ടിണിപ്പാവങ്ങളുടെ ശാപപ്രാർഥനക്ക് പാത്രമാകുന്നു. (അക്രമിക്കപ്പെടുന്നവരുടെ പ്രാർഥന സ്വീകരിക്കപ്പെടുന്നതിനു മുന്നിൽ തടസ്സങ്ങളൊന്നുമില്ല.) (2) ധിക്കാരം വഴി അല്ലാഹുവിന്റെ കോപത്തിനർഹരാവുകയും ഖാറൂനിന്റെ ദുർഗതി ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. (3) അല്ലാഹുവിന്റെയും മാനവകുലത്തിന്റെയും എതിരാളിയായ പിശാചിന് കീഴ്പ്പെടുകയാൽ ദൈവകോപമിരട്ടിക്കാൻ നിമിത്തമാകുന്നു. (4) മതത്തിന്റെ സുപ്ര ധാന അധ്യാപനത്തെ അവഗണിക്കുക വഴി അതിന്റെ പവിത്രതക്ക് മങ്ങലേൽപിക്കുന്നു. (5) അനാസ്ഥ കാരണം ദരിദ്രരുടെ എണ്ണം പെരുകാനും ഇതര മതസ്ഥർക്കിടയിൽ ഇസ്ലാമിക സമ്പദ്വ്യവസ്ഥ പഴിചാരപ്പെടാനും വഴിയൊരുങ്ങുന്നു. (6) ദാനശീലമില്ലാത്ത കഠിനഹൃദയനാകയാൽ ദൈവകാരുണ്യം തടയപ്പെടുന്നു. (7) ജീവിതം അടിമുടി അഭിവൃദ്ധി തടയപ്പെടുകയും ക്ഷാമം പിടിപെടാൻ നിമിത്തമാവുകയും ചെയ്യുന്നു.
ബുറൈദ് (റ) ൽ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു.“സകാത് നല്കാത്ത ജനതയെ അല്ലാഹു ക്ഷാമം കൊ് പരീക്ഷിക്കുന്നതാണ്” (ത്വബ്റാനി). “മൃഗങ്ങൾ ഇല്ലായിരുന്നുവെങ്കിൽ സകാത് നൽകാത്ത ജനതക്ക് അല്ലാഹു മഴവർഷം തടഞ്ഞേനെ” (ഇബ്നു മാജ, ബൈഹഖി). (8) പാവങ്ങളെ യാചകവൃത്തിയിലേക്ക് തളളിവിടുന്നു. (9) സാമ്പത്തിക നഷ്ടത്തിന് ഹേതുവാകുന്നു.
ആയിഷാ ബീവി (റ) യിൽ നിന്ന് ഉദ്ധതമായ ഒരു ഹദീസ്. “വീട്ടാൻ ബാധ്യതപ്പെട്ടു കിടക്കുന്ന സകാത് സമ്പത്തിന് നഷ്ടം വരുത്താതിരിക്കില്ല” (ബസ്സാർ, ബൈഹഖി). (10) വിചാരണ നാളിൽ അതികഠിനമായ വേദത്തിനിടയാകുന്നു. (11) അന്ത്യനാളിൽ അവർണ്ണനീയ ശിക്ഷയ്ക്ക്പാ ത്രമാകുന്നു.
നബി (സ്വ) പറഞ്ഞു “നിങ്ങൾ സമ്പത്തിനെ സകാത് കൊ് നന്നാക്കുക. സ്വദഖകൾ നൽകി രോഗികളെ ചികിത്സക്ക് വിധേയരാക്കുക.” തുടർന്ന് താഴെ അർഥം വരുന്ന ഖുർആൻ വാക്യം നബി (സ്വ) ഓതി.
“അല്ലാഹു സമ്മാനിച്ച അനുഗ്രഹത്തിൽ നിന്ന് ചെലവഴിക്കാൻ ലുബ്ധ് കാണിക്കുന്നവർ തങ്ങൾക്കതു നന്മയായി ഭവിക്കുമെന്ന് കണക്കു കൂട്ടുന്നു. അന്ത്യദിനത്തിൽ ആ സമ്പത്ത് മാലയണിയിക്കപ്പെടുക തന്നെ ചെയ്യും” (അബൂദാവൂദ്, ബൈഹഖി, ത്വബ് റാനി).
Created at 2024-11-06 08:57:15