Related Articles
-
HISTORY
ഇമാം അബൂ ഹനീഫ (റ)
-
HISTORY
ഇമാം മാലിക്(റ)
-
HISTORY
ഇസ്ലാമും യുദ്ധങ്ങളും
ഹിജ്റ 202 ൽ ജനിച്ച് 275 ശവ്വാൽ 15 ന് വെള്ളിയാഴ്ച വഫാത്തായ അബൂദാവൂദ് സുലൈമാൻ അശ്അസി അൽ അസദി അസ്സിജിസ്താനി വിഖ്യാത ഹദീസ് ഗ്രന്ഥങ്ങളിൽ ഒന്നായ സുനനു അബൂ ദാവൂദിന്റെ രചയിതാവാണ്. അവിടുത്തെ ചെറുപ്പകാലത്തെ കുറിച്ചു കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ചെറുപ്പം മുതൽക്കേ ഹദീസ് പഠനത്തിൽ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നെന്നു കാണാം. ഹദീസ് പഠനത്തിനായി കൗമാരത്തിൽ തന്നെ യാത്ര ചെയ്തിട്ടു്. ഖുറാസാൻ, റയ്യ്, ഹിറാത്ത്, കൂഫ, ബഗ്ദാദ്, തർസൂസ്, ഡമസ്കസ്, ഈജിപ്ത്, ബസ്വറ തുടങ്ങിയ ഇടങ്ങളിലെ പണ്ഡിതരെ സമീപിക്കുകയും ഹദീസ് പഠിക്കുകയും ചെയ്തിട്ടു്. തർസൂസിൽ തന്നെ 20 വർഷക്കാലം ചെലവിട്ടുവെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ജനങ്ങൾക്കിടയിൽ ഏറെ ആദരവും പ്രശസ്തിയും ഉായിരുന്ന അബൂദാവൂദിനെ ബഗ്ദാദിലെ വീട്ടിൽ ചെന്നു ഗവർണർ ബസ്വറയിലേക്കു താമസം മാറ്റാൻ അപേക്ഷിച്ചിരുന്നു. 257 ലെ കാലവിപത്തിൽ ജനശൂന്യമായ ബസ്വറയെ അബൂദാവൂദിന്റെ സാന്നിധ്യം കൊ ജനനിബിഢമാക്കുകയായിരുന്നു ഗവർണറുടെ ലക്ഷ്യം.
ധാരാളം പണ്ഢിതരിൽ നിന്നു അബൂദാവൂദ് വിദ്യ നുകർന്നിട്ടു്. 300 ൽ പരം ശൈഖുമാർ ഇമാം അബൂദാവൂദിനുന്ന് ഇബ്നു ഹജറുൽ അസ്ഖലാനി അഭിപ്രായപ്പെടുന്നു. അഹ്മദ്ബ്നു ഹമ്പൽ, ഇമാം യഹ്യബ്നു മുഈൻ, ഇസ്ഹാഖ് ബ്നു റാഹവൈഹി തുടങ്ങിയവർ ഇവരിൽ പെടും. തിർമുദി, നസാഈ തുടങ്ങിയ ധാരാളം പ്രമുഖർ ശിഷ്യൻമാരായിട്ടു്.
ഇരുപതിൽപരം ഗ്രന്ഥങ്ങളുടെ രചയിതാവാണ് അബൂദാവുദ്. ഇതിൽ ഏറ്റം പ്രസിദ്ധം സുനൻ തന്നെ. ഇത് രചിച്ചത് തിർസൂസിൽ താമസിച്ചപ്പോഴായിരുന്നു. അഞ്ചുലക്ഷം ഹദീസുകളിൽ നിന്നു തിരഞ്ഞെടുത്ത 4800 ഹദീസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അവിടുത്തെ ജീവിത കാലത്തു തന്നെ ഈ ഗ്രന്ഥം ഏറെ വിതരണം ചെയ്യപ്പെട്ടിട്ടു്. ധാരാളം വ്യാഖ്യാന ഗ്രന്ഥങ്ങൾ സുനനു അബീദാവൂദിനു്. ബലുൽ മജ്ഹൂദ് ഫീ ഹല്ലി അബൂ ദാവൂദ്, ഔനുൽ മഅ്ബൂദ് ശറഹു സുനനി അബീ ദാവൂദ് തുടങ്ങിയവ പ്രസിദ്ധങ്ങളാണ്.
Created at 2024-12-14 06:26:41