Related Articles
-
-
Books
വേഗതയളക്കാന്‍
-
പപ്പടം എന്താണെന്ന് ആര്‍ക്കും പറഞ്ഞുതരേണ്ടതില്ല (മലയാളിയുടെ പൊങ്ങച്ചത്തിന്റെ പ്രതീകമായി ഇന്ന് പപ്പടത്തെ കണക്കാക്കപ്പെടുന്നുണ്ട്). എണ്ണയില്‍ പൊരിച്ചാണ് പ പ്പടം പാകംചെയ്യുന്നതെന്നും നിങ്ങള്‍ക്കറിയാം. എന്നാല്‍ എണ്ണക്കുപകരം വെള്ളത്തിലിട്ട് പപ്പടം പൊരിക്കാന്‍ നിങ്ങള്‍ക്കാവുമോ?
മജീഷ്യന്‍ എണ്ണക്കുപകരം ഒരു പാത്രം ജലം എടുക്കുന്നു. എന്നിട്ട് പായ്ക്കറ്റില്‍ നിന്നും പപ്പടം പൊട്ടിച്ച് ജലത്തിലിടുന്നു. അത്ഭുതം എന്നു പറയട്ടെ, പപ്പടം പൊള്ളി വീര്‍ത്തുവരുന്നതു കാണാം!!!
ഈ ജാലവിദ്യയുടെ രഹസ്യം പഠിക്കാന്‍ കൂട്ടുകാര്‍ക്കു താത്പര്യമുണ്ടോ? ഉണ്ടെങ്കില്‍ തയാറായിക്കൊള്ളുക.
പപ്പടത്തിലാണ് ഈ മാജിക്കിന്റെ രഹസ്യമിരിക്കുന്നത്. നീറ്റുകക്കയില്‍ ഒരു പപ്പടം മുക്കി ഇടുക. കക്ക (ചുണ്ണാമ്പ്) പപ്പടത്തില്‍ പിടിച്ചുകഴിയുമ്പോള്‍ ഉണങ്ങുവാന്‍ വെയിലത്ത് വയ്ക്കുക. ഇവിടെ കക്കായ്ക്ക് ഒരു പ്രത്യേകതയുണ്ട്. വെള്ളത്തിലിടുമ്പോള്‍ നന്നായി തിളക്കുകയും ചൂടാവുകയും ചെയ്യും. ഇതേ അവസ്ഥതന്നെയാണ് പപ്പടം വെള്ളത്തിലിടുമ്പോള്‍ പൊട്ടലും ചീറ്റലുമുണ്ടായി വീര്‍ത്തുവരാനിടയാവുന്നതും. ഇത് ഒരു പ്രകടനത്തിനുവേണ്ടിയല്ലാതെ ഭക്ഷണത്തിനായി ഉപയോഗിക്കുവാന്‍ പറ്റുന്നതല്ല. കാരണം കക്ക വിശമാണ്. ഈ ജാലവിദ്യ പരീക്ഷിക്കുമ്പോള്‍ പപ്പടത്തില്‍ വേണ്ടവിധം കക്ക പറ്റിയിട്ടുണ്ടോയെന്നു ഉറപ്പു വരുത്തണം, ഇല്ലെങ്കില്‍ പപ്പടം പൊള്ളുകയില്ല.
Created at 2024-03-17 05:54:50