Related Articles
-
ARTICLE
തയമ്മുമിന്റെ സുന്നത്തുകള്
-
Article
മദീനയിലെ സന്ദര്ശന കേന്ദ്രങ്ങള്
-
Article
ഇസ്തിഗാസ
(1.) വീട്ടില്‍ പരസ്പരം ദര്‍ശനം ഹലാലായവരെ മാത്രം പ്രവേശിപ്പിക്കുക. ഭര്‍തൃകുടുംബാംഗത്തെയോ ഭാര്യ കുടുംബാംഗത്തെയോ പോലും ശരീഅത്തിന്റെ വീക്ഷണത്തില്‍ അന്യത്വമുണ്ടെങ്കില്‍ വീട്ടിനകത്ത് കയറ്റരുത്. പുറത്ത് നിന്ന് മാത്രം ചോദിക്കുക, വാങ്ങുക, സംസാരിക്കുക. അമുസ്ലിം യുവാക്കള്‍ക്ക് മുസ്ലിം വീട്ടല്‍ ടി.വി. കാണാന്‍ വരുന്നതിന് പാസ്സ് നല്‍കിയിരുന്നു എന്നാണ് നാദാപുരം സംഭവങ്ങളിലെ വെളിപ്പെടുത്തലുകളിലൊന്ന്.
(2) സെക്സ് കൃതികള്‍, കാസറ്റുകള്‍, സി.ഡികള്‍, നെറ്റ് സംവിധാനങ്ങള്‍ക്കെതിരെ കുടുംബത്തില്‍ യുദ്ധം പ്രഖ്യാപിക്കുക. ഇന്റര്‍നെറ്റ് സൌകര്യം വീട്ടില്‍ ഒരുക്കുന്നത് തീക്കളിയാണ്.
(3) ഇസ്ലാമിക വസ്ത്ര ധാരണം നിര്‍ബന്ധമാക്കുക, കുടുംബാംഗങ്ങള്‍ ഷോപ്പിങ്ങിനിറങ്ങുന്നത് തടഞ്ഞ് വസ്ത്രങ്ങള്‍ വീട്ടിലെത്തിച്ച് കൊടുക്കുക. റെഡിമെയ്ഡ്, ഫാന്‍സി ദര്‍ശനം കര്‍ശനമായി വിലകക്കുക.
(4) ഭര്‍ത്താവിനൊപ്പവും/വിവാഹം ഹറാമായ മുതിര്‍ന്നവര്‍ക്കൊപ്പവുമല്ലാതെ ഒരു സ്ത്രീയെയും ചെറിയ യാത്രക്ക് പോലും വിടരുത്. സ്ത്രീകള്‍ എത്ര തന്നെ പരിചയമുള്ള റൂട്ടിലാണെങ്കിലും യാത്ര ഒറ്റക്ക് പാടില്ല.
(5) കുടുംബ നാഥന്‍ വീട്ടിലേക്ക് വിടുന്ന തപാല്‍ ഉരുപ്പടികള്‍ ആദ്യവും അവസാനവും മതോപദേശമായിരക്കണം.
(6) പൊങ്ങച്ച പ്രദര്‍ശന വേദികള്‍ ബഹിഷ്കരിക്കുക. കുട്ടികളെ അത്തരം പരിപാടികള്‍ക്കയക്കരുത്. ചെന്ന് പെട്ടാല്‍ അവരില്‍ പൊങ്ങച്ച പ്രദര്‍ശന വാസനം കൂടും.
(7) വീടിന് ചുറ്റുമതിലും ഗൈറ്റും സ്ഥാപിക്കുക. കുടുംബനാഥന്റെ അഭാവത്തില്‍ കുട്ടികള്‍ക്ക് ഫോണ്‍ ഉപയോഗപ്പെടുത്താന്‍ കഴിയാതെ നോക്കുക.
(8) കുടുംബനാഥന്റെ അഭാവത്തില്‍ വീട്ടിലും വളപ്പിലും പുരുഷന്മാരെ കൂലിവേലക്ക് വിളിക്കുന്നത് ഒഴിവാക്കുക. അന്യന്മാരെ വിളിക്കാതെ വീട്ടിലെയും പറമ്പിലെയും പണികള്‍ വീട്ടുകാര്‍ തന്നെ എടുക്കുക.
(9) പെട്ടെന്നുണ്ടാകുന്ന ഇലക്ട്രിക് തകരാര്‍, മോട്ടാര്‍ ട്രബ്ള്‍, ആശുപത്രി കേസ്സ് എന്നിവക്ക് വീട്ടുകാരുടെ മഹ്റമായിട്ടുള്ള ഒരാളെ പറഞ്ഞൊപ്പിച്ച് മാത്രം നാട് വിടുക.
(10) കുടുംബനാഥന്റെ അഭാവത്തില്‍ വീട്ടു ഭരണം മഹ്റമായ പ്രായമുള്ളവരെ മാത്രം ഏല്‍പ്പിക്കുക. ഇളം പ്രായക്കാരെ മഹ്റമായാലും ഏല്‍പിക്കരുത്.
(11) ഭാര്യമാര്‍ എത്ര കാര്യ ബോധമുള്ളവരായിരുന്നാലും മുഴുവന്‍ ഭരണവും അവരെ ഏല്‍പ്പിച്ച് കൂടാത്തതാണ്. സര്‍വ്വാധിപതിയാവുമ്പോള്‍ അപകടം വന്നേക്കും.
(12) വീട് പണിയും മുമ്പ് അയല്‍ക്കാരുടെ സാംസ്കാരിക നില ഭദ്രമാണോ എന്ന് ഉറപ്പ് വരുത്തുക.
(13) സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പോക്കറ്റ് മണി നല്‍കുന്നതും പരമാവധി ഒഴിവാക്കുക. നല്‍കുന്ന പണത്തിന് അതാതു ദിവസം കണക്കു തയ്യാറാക്കാന്‍ ശീലിപ്പിക്കുക. പുറത്ത് പറയാന്‍ ഇഷ്ടപ്പെടാത്ത വിഷയങ്ങള്‍ക്ക് പണം ചെലവാക്കാനുള്ള വാസന ഇതോടെ നില്‍ക്കും.
രണ്ട് കൊല്ലത്തിലൊരിക്കല്‍ ലീവ് എന്നതിനു പകരം സാധ്യമായത്ര വേഗത്തില്‍ നാട്ടിലേക്ക് എന്ന ചിന്ത നിലനിര്‍ത്തുക. കുടുംബം നാട്ടില്‍ ആണെങ്കില്‍ അത്യാവശ്യം ജീവിത വക കിട്ടി കഴിഞ്ഞവര്‍ വിദേശത്ത് ഏറെ നാള്‍ നില്‍ക്കരുത്. നാലുമാസത്തിലൊരിക്കല്‍ സംഭോഗം നടത്തിക്കൊണ്ടിരിക്കുന്നതാണ് മിതമായ വികാര ശൈലി. എന്നാല്‍ നാല് മാസത്തിലപ്പുറം ക്ഷമിക്കുക സ്ത്രീയെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യം തന്നെയാണ്. ആയതു കൊണ്ട് ദീര്‍ഘ വൈദേശിക യാത്ര പരമാവധി ഒഴിവാക്കണം.
കുടുംബത്തോടൊപ്പമുണ്ടാകുന്ന നാളുകളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പരമാവധി മണിക്കൂറുകള്‍ ചെലവിടണം. പറക്കും തളിക ആവരുത്. വീട്ടില്‍വെച്ച് നിസ്കരിക്കാവുന്നവരെ ജമാഅത്തായി നിസ്കരിപ്പിക്കുക. ഭാര്യയും മകളും സഹോദരിയും മാതാവും ജമാഅത്തായി നിസ്കരിക്കുന്നതിന് സമ്മര്‍ദ്ധം ചെലുത്തിക്കൊണ്ടിരുന്നാല്‍ വീട്ടില്‍ നന്മയുടെ അന്തരീക്ഷം വര്‍ദ്ധിക്കും.
പിക്നിക്, പാര്‍ക്ക്, പര്യടനം, കടലോര നടത്തം, വള്ളം കളി, സര്‍ക്കസ് എന്നിവയില്‍ ഒരു പ്രാവശ്യം പാസ്സ് നല്‍കിയാല്‍ പിന്നെ കുടുംബത്തിന്റെ ബ്രെയ്ക് പോയതു തന്നെ. മാതാവും പിതാവും കടലോരത്തു പോയി ഇരുന്ന് നര്‍മ്മ സല്ലാപം നടത്തുന്നത് അവരവരുടെ കുട്ടികള്‍ വീക്ഷിക്കുമ്പോള്‍ അവരുടെ പ്രായത്തിനും വികാരത്തിനുമൊത്തവരുമായി അങ്ങനെ സല്ലപിക്കാന്‍ അവരില്‍ വാസന കൂടി വരും. ആ വാസന അനിയന്ത്രിതമാകും. മാതാപിതാക്കളുടെ അഭാവത്തിലാവും ആഗ്രഹ പൂര്‍ത്തീകരണം. അപ്പോഴാണ് അല്ലാഹു സുനാമിയെ വിടുക. സ്ത്രീകളോട് വീട്ടിലടങ്ങിയിരിക്കാന്‍ ഖുര്‍ആന്‍ പറഞ്ഞതില്‍ കുട്ടികളുടെ ഭാവി സാംസ്കാരിക വശം കൂടി ഉണ്ടെന്ന് ഇതില്‍ നിന്നു ബോധ്യമായി. ഗള്‍ഫില്‍ നിന്നെത്തിയ ജ്യേഷ്ഠനും നവ വധുവും മധുവിധു ആസ്വദിച്ചു നഗരം ചുറ്റുന്നത് അനുജന്മാരും സഹോദരന്മാരും മനസ്സിലാക്കുമ്പോള്‍ അവരുടെ മനസ്സിലും അത്തരം സ്വപ്നങ്ങള്‍ നാമ്പെടുക്കും.
പെങ്ങള്‍ക്ക് ഭര്‍ത്താവിനെ പരതുന്നതറിയുമ്പോള്‍ നിര്‍ലജ്ജം അവള്‍ പറയും; മോട്ടോര്‍ ബൈക്കില്‍ കൊണ്ട് പോവുകയും കൊണ്ടു വരികയും ചെയ്യുന്ന പാന്റ്സ് ധരിക്കുന്ന പുതിയാപ്പിളയെ മതി. ഇത്തരം ഒരു പ്രസ്താവനക്കവളെ ധൈര്യപ്പെടുത്തിയതു സ്വന്തം ആങ്ങളയുടെയും തന്റെ ഭാര്യയുടെയും വിലസി നടക്കലാണ്. സ്ത്രീകളില്‍ നിന്ന് ലജ്ജയെ പൂര്‍ണ്ണമായി ഊരിയെടുക്കുന്ന ഒന്നാണ് പര പുരുഷന്മാര്‍ക്കിടയിലുള്ള ഈ തുറന്ന മിന്നല്‍ യാത്ര.
Created at 2024-02-26 02:07:04