മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് ഇസ്ലാം വന്‍ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാന ഭാഗമാണ് രോഗശമനത്തിന് വേണ്ടിയുള്ള ചികിത്സ. ചികിത്സയെ ആത്മീയം, ഭൌതികം എന്നിങ്ങനെ രണ്ടായി വിഭജിക്കാം. ചികിത്സയെക്കുറിച്ച് ഖുര്‍ആനിലും ഹദീസിലും ധാരാളം പരാമര്‍ശങ്ങളുണ്ട്. ഖുര്‍ആന്‍ തന്നെ ഒരു ചികിത്സയാണല്ലോ.
അല്ലാഹുവിന്റെ നാമങ്ങള്‍, അവന്റെ വചനങ്ങളായ ഖുര്‍ആന്‍ തുടങ്ങിയവ കൊണ്ട് മന്ത്രിക്കല്‍, എഴുതി ദേഹത്ത് കെട്ടല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് അസ്മാഅ് ചികിത്സ. ഈ ചികിത്സ
അനുവദനീയമാണെന്ന് മുന്‍ഗാമികളായ മഹാന്മാരുടെ ഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാക്കാം.
Created at 2024-02-29 04:11:26