ശഫാഅത്

ര് ഘട്ടങ്ങളിലുള്ള ശഫാഅത് ഇസ്ലാം പരാമർശിക്കുന്നു. മഹ്ശറിലാണ് ഒരു ഘട്ടം. വിശേഷപ്പെട്ട ഈ ലോകത്തിന്റെ വിഹ്വലാവസ്ഥകളിൽ നിന്ന് മനുഷ്യരെ രക്ഷപ്പെടുത്തി അവരെ വിചാരണ ചെയ്യുന്നതിന് സാഹചര്യമൊരുക്കുകയാണ് ഈ ശഫാഅതിലൂടെ. നബി (സ്വ) യാണ് ഇവിടെ ശിപാർശകനായിവരുന്നത്.

ദോഷികളായ വിശ്വാസികളെ നരകത്തിൽ നിന്നു രക്ഷപ്പെടുത്താനുള്ളതാണ് രാം ഘട്ട ശഫാഅത്. ഇതിൽ നബി (സ്വ) യും സ്വർഗാവകാശികളായ വിശ്വാസികളും പങ്കാ ളികളാകുന്നു. അല്ലാഹുവിന്റെ അനുവാദത്തോടെ മഹാത്മാക്കൾക്ക് ശഫാഅത്ത് ചെയ്യാ നാകുമെന്ന് ഖുർആൻ വ്യക്തമാക്കുന്നു. അൽബഖറഃ 255-ാം സൂക്തം കാണുക: “അല്ലാ ഹുവിന്റെ അനുവാദം കൂടാതെ അവന്റെ അടുക്കൽ
ശഫാഅത് ചെയ്യുന്നവൻ ആ രാണ്?

നബി (സ്വ) പറഞ്ഞു: “ആഖിറത്തിൽ ഞാൻ അല്ലാഹുവോട് അനുവാദം തേടും. അങ്ങനെ എനിക്ക് അവൻ അനുവാദം നൽകും. അല്ലാഹുവിനെ കാണുമ്പോൾ സുജു ദിലായി ഞാൻ വീഴും. അപ്പോൾ അല്ലാഹു പറയും. “മുഹമ്മദ് തലയുയർത്തുക. പറയുക. കേൾക്കപ്പെടും, ശിപാർശ ചെയ്യുക. സ്വീകരിക്കപ്പെടും. ചോദിക്കുക. നൽകപ്പെടും” (ബുഖാരി, മുസ്ലിം 2/52). ഇമാം റാസി എഴുതി: “നബി (സ്വ) ക്ക് ആഖിറത്തിൽ ശഫാഅതിനധികാരമുന്നെ കാര്യത്തിൽ മുസ്ലിം സമുദായത്തിന് ഏകാഭിപ്രായമാണുള്ളത്” (റാസി 3/55). “അബൂ ഹുറയ്റ (റ) വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാൻ ചോദിച്ചു. അല്ലാഹു വിന്റെ തിരുദൂതരേ, അ ന്ത്യദിനത്തിൽ അങ്ങയുടെ ശിപാർശയാൽ ഏറ്റവും വിജയിയാ കുന്നവൻ ആരായിരിക്കും. നബി (സ്വ) പറഞ്ഞു. അന്ത്യദിനത്തിൽ എന്റെ ശിപാർശ യാൽ ഏറ്റവും വിജയിക്കുന്നവൻ ആത്മാർഥമായി "ലാഇലാഹഇല്ലല്ലാഹ് പറഞ്ഞവനാ കുന്നു' (ബുഖാരി, 14,641).

പരലോകത്ത് നബി (സ്വ) ക്ക് ശഫാഅത്തിന് അധികാരമുന്നും തൗഹീദിൽ യഥാ വിധി വിശ്വസിക്കുന്നവർക്കെല്ലാം അതിനർഹതയുന്നും ഈ ഹദീസ് വ്യക്തമാക്കുന്നു.
“ഉസ്മാനുബ്നു അഫ്ഫാൻ (റ) വിൽ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: 'അന്ത്യ ദിനത്തിൽ മൂന്നുവിഭാഗം (അല്ലാഹുവിന്റെയടുക്കൽ) ശിപാർശകരാകും. പ്രവാചകന്മാർ, പണ്ഡിതന്മാർ, രക്തസാക്ഷികൾ” (ഇബ്നുമാജം മിർഖാത് 9/575).

ഉബാദത്തുബ്നുസ്വാമിത് (റ) ൽ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “നിശ്ചയം രക്തസാക്ഷിക്ക് അല്ലാഹുവിന്റെ അടുക്കൽ ഏഴ് കാര്യങ്ങളു്.... സ്വന്തം കുടുംബത്തിൽ നിന്ന് എഴുപത് പേർക്ക് അവൻ (ശഹീദ്) ശഫാഅത്ത് ചെയ്യുന്നതാണ്. അഹ്മദ്, ത്വബ്റാനി). “അബൂസഈദ് (റ) ൽ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: “വലിയ ജനക്കൂട്ടത്തിനു വി ശിപാർശ ചെയ്യുന്നവൻ എന്റെ സമുദായത്തിലു്. ഒരു ഗോത്രത്തിനു വേിയും ചെറിയ സംഘത്തിനുവേിയും ഒരാൾക്കു വിയും ശഫാഅത് ചെയ്യുന്നവരും എന്റെ സമുദായത്തിലു്. അവർ (സമുദായം) മുഴുവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതുവരെ (തിർമുദി: ഉദ്ധരണം, തുഹ്ഫതുൽ അഹ്വദി 7/131).

“അബൂസഈദ് (റ) ൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി (സ്വ) പറഞ്ഞിരിക്കുന്നു: "എന്റെ ശരീരം ആരുടെ നിയന്ത്രണത്തിലാണോ അവനാണ് സത്യം. നിങ്ങളു ടേതാണെന്നു ബോധ്യപ്പെട്ട ഒരവകാശം (ചോദിച്ചു വാങ്ങുന്നതിൽ) നിങ്ങൾ എങ്ങനെ തർക്കിക്കുമോ അതിനേക്കാൾ ശക്തമായി, നരകത്തിൽ പെട്ടുപോയ തങ്ങളുടെ സഹോദരങ്ങൾക്കുവേി അന്ത്യദിനത്തിൽ വിശ്വാസികൾ അല്ലാഹുവിനോട് തർക്കിക്കുന്നതാണ്. അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, അവർ ഞങ്ങളോടൊപ്പം നോമ്പനുഷ്ഠിക്കുന്നവരായിരുന്നു. ഞങ്ങളോടൊപ്പം നിസ്കരിക്കുന്നവരുമായിരുന്നു. ഹജ്ജ് ചെയ്യുന്നവരായിരുന്നു. അപ്പോൾ അവരോട് പറയപ്പെടും. നിങ്ങൾക്കറിയാവുന്ന വരെയെല്ലാം (നരകത്തിൽ നിന്ന് മോചിപ്പിക്കുക. അവർ ധാരാളം ആളുകളെ നരകത്തിൽ നിന്ന് പുറത്തുകടത്തും. പിന്നീട് അല്ലാഹു പറയും. ആരുടെയെങ്കിലും ഹൃദയത്തിൽ ഒരു ദീനാറിന്റെ പകുതിയെങ്കിലും നന്മ നിങ്ങൾ കത്തിയിട്ടുങ്കിൽ അവരെയും നരകത്തിൽ നിന്ന് പുറത്തുകടത്തുക. അപ്പോൾ ധാരാളം പേരെ അവർ (വീം) നരകത്തിൽ നിന്ന് പുറത്തുകൊുവരും. പിന്നീട് അല്ലാഹു പറയും. ആരു ടെയെങ്കിലും ഹൃദയത്തിൽ അണുമണിത്തൂക്കം നന്മയെങ്കിലുമുങ്കിൽ അവരെയും മോചിപ്പിക്കുക. അവർ പിന്നെയും ധാരാളം മനുഷ്യരെ നരകത്തിൽ നിന്ന് മോചിപ്പിക്കും. പിന്നീട് അവർ പറയും. ഞങ്ങളുടെ രക്ഷിതാവേ, നന്മ ചെയ്ത ആരെയും ഞങ്ങൾ നരകത്തിൽ ഉപേക്ഷിച്ചിട്ടില്ല. അപ്പോൾ അല്ലാഹു പറയും: മലകുകൾ ശിപാർശ ചെയ്തു. നബിമാർ ശിപാർശ ചെയ്തു. മുഅ്മിനുകളും ശിപാർശ ചെയ്തു” (ബുഖാരി 17/318 (ഇമാം നവവിയുടെ വ്യാഖ്യാനസഹിതം), മുസ്ലിം 2/26).

ഇമാം നവവി (റ) എഴുതി: “ഖാളി ഇയാള് (റ) പറഞ്ഞു: അഹ്ലുസ്സുന്നത്തിന്റെ നിലപാട് ശഫാഅത്ത് അനുവദനീയമാണെന്നാണ്. ബുദ്ധിയും തെളിവുകളും ഇത് ശരിവെക്കുന്നു. "അല്ലാഹു അനുവദിച്ചവർക്കല്ലാതെ ആ ദിവസം ശിപാർശ ഉപകരിക്കുകയില്ല എന്ന അ ല്ലാഹുവിന്റെ പ്രസ്താവന വ്യക്തമാണ്. നബി (സ്വ) യുടെ ഹദീസുകൾ ഇത് സ്ഥിരപ്പെടുത്തുന്നു. വിശ്വാസികളിൽ നിന്നുള്ള പാപികൾക്കു പരലോകത്ത് ശഫാഅത്ത് ലഭിക്കുമെന്ന് അനിഷേധ്യമാം വിധം ധാരാളം ഹദീസുകളിൽ പരാമർശിക്കപ്പെട്ടിട്ടു്. മുൻഗാമികളും പിൻഗാമികളുമായ പണ്ഢിതരും അവർക്കുശേഷമുള്ള അഹ്ലുസ്സുന്നത്തിൽ പെട്ട എല്ലാവരും ശഫാഅത്ത് യാഥാർഥ്യമാണ് എന്ന കാര്യത്തിൽ ഏകാഭിപ്രായക്കാരാണ്. പുത്തൻവാദികളായ ഖവാരിജ്, മുഅ്തസിലത് വിഭാഗക്കാരാണ് ഈ വസ് തുത നിഷേധിക്കുന്നത്' (ശറഹു മുസ്ലിം 2/39).

“സലഫുസ്വാലിഹുകൾ നബി (സ്വ) യുടെ ശഫാഅത്ത് ആവശ്യപ്പെട്ടിരുന്നുവെന്നും അവർ ശഫാഅത്തിൽ അതിയായ ആഗ്രഹമുള്ളവരായിരുന്നുവെന്നും തെളിയിക്കപ്പെട്ടിട്ടു്. നബി (സ്വ) യുടെ ശഫാഅത്ത് ലഭിക്കുന്നതിനുവേി അല്ലാഹു വിനോട് ചോദിക്കൽ വെറുക്കപ്പെട്ടതാണെന്ന് കൽപ്പിക്കുന്നവരുടെ വാക്ക് പരിഗണന യർഹിക്കുന്നില്ല” (ശറഹു മുസ്ലിം 2/40).

നബി (സ്വ), മലകുകൾ, പണ്ഢിതന്മാർ, ശുഹദാക്കൾ, മുഅ്മിനുകൾ ഇവർക്കെല്ലാം പര ലോകത്ത് ശഫാഅത്തിന് അധികാരം ലഭിക്കുമെന്ന് മേൽ വിവരണം വ്യക്തമാക്കുന്നു. ശഫാഅത് നിഷേധികൾക്ക് പക്ഷേ, ഇതിന് അർഹത ഉായിരിക്കുന്നതല്ല.

Created at 2024-11-01 06:24:08

Add Comment *

Related Articles