വിലായത്തും കറാമത്തും

മറ്റേതു രംഗവും പോലെ ആത്മീയ മേഖലയും എന്നും ചൂഷണ വിധേയമായിരുന്നു. ആത്മീയ വേഷം ധരിച്ചു മനുഷ്യരെ ഏത് വഞ്ചനയിലും അകപ്പെടുത്താമെന്ന് ചൂഷകർ ഏറെ മുമ്പുതന്നെ മനസ്സിലാക്കിയിരുന്നു. ഇസ്ലാമിന്റെ പേരിൽ തന്നെ ഇസ്ലാം വിരുദ്ധ സംഘടനകൾ ഉാകാനും ആത്മീയനായകരുടെ വേഷത്തിലും സ്വഭാവത്തിലും വ്യാജന്മാർ പ്രത്യക്ഷപ്പെടാനുമെല്ലാം ഇത് നിമിത്തമായി. ശൈഖും ത്വരീഖത്തുമെല്ലാം ' പ്രചാരണ പ്രവർത്തനങ്ങളിലൂടെ വിറ്റഴിക്കാനും മുരീദുകളെത്തേടി ശൈഖുമാർ അലഞ്ഞു നടക്കാനുമൊക്കെ കാരണമായതും ആത്മീയതയോടുള്ള മുസ്ലിംകളുടെ പ്രതിപത്തി മുതലെടുത്തുകൊായിരുന്നു.

വ്യാജോക്തികൾക്കിടയിൽ യഥാർഥ ആത്മീയതയുടെ തനിമ തിരിച്ചറിയാതെ പോവു കയോ പാടേ നിഷേധിക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥ വരെ സംജാതമായിട്ടു്.
വലിയ്യ്, കറാമത്ത്, വിലായത് എന്നിവയെക്കുറിച്ച് ശരിയായി മനസ്സിലാക്കുന്നത് ഏറെ കുറെ ചൂഷണങ്ങളിൽ നിന്ന് മോചനം നേടാൻ നമ്മെ സഹായിക്കും. വ്യാജന്മാരെ ചൂരിക്കാട്ടി തനിമയെ തള്ളിപ്പറയുന്ന പുത്തൻ ചിന്താഗതിക്കാരുടെ കാപട്യം തിരിച്ചറി യാനും ഈ ജ്ഞാനം അനിവാര്യമാണ്.

വലിയ്യിനെ ഇമാം റാസി (റ) രു വിധമായി വേർതിരിക്കുന്നു. ഒന്ന്: പാപങ്ങളുമായി ബന്ധപ്പെടാതെ അല്ലാഹുവിന്റെ അനുസരണയിലായി ജീവിതം സമർപ്പിച്ചവൻ. ര്: ദോഷങ്ങളിൽ നിന്നുള്ള സംരക്ഷണവും അനുസരിക്കാനുള്ള തൗഫീഖും അല്ലാഹു കനിഞ്ഞു നൽകിയവർ. താത്വികമായി ഈ രു വിഭാഗവും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്ന് സൂക്ഷ്മാപ ഗ്രഥനത്തിൽ വ്യക്തമാകുന്നു.

സഅ്ദുദ്ദീനുത്തഫ്താസാനി (റ) വലിയ്യിനെ ഇപ്രകാരം നിർവചിക്കുന്നു: “അല്ലാഹുവിനെയും അവന്റെ ഗുണത്തെയും പരമാവധി അറിയുകയും ആരാധനകളിൽ വ്യാപൃതരാവുകയും ദോഷങ്ങളിൽ നിന്ന് പൂർണമായി ഒഴിഞ്ഞു നിൽക്കുകയും ചെയ്യുന്നവരാണ് വലിയ്യ് ഭൗതികാനന്ദങ്ങൾക്കും വികാരങ്ങൾക്കും നേരെ പുറം തിരിഞ്ഞു നിൽക്കുന്നവരാണവർ (ശറഹുൽ അഖാഇദ് 139).

ഉസ്താദ് അബ്ദുൽ ഖാസിം (റ) നൽകുന്ന വിശദീകരണം ശ്രദ്ധേയമാണ്. “വലിയ്യിന് അർഥമു്. ഒന്ന്: തന്റെ സർവകാര്യങ്ങളും അല്ലാഹുവിനെ ഏൽപ്പിച്ചവർ. ഒരു നിമി ഷത്തിലും സ്വശരീരത്തെക്കുറിച്ചുപോലും അവർ ചിന്തിക്കുകയില്ല. അത്തരക്കാരുടെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. സൽക്കർമിയെ അല്ലാഹു ഏറ്റെടുക്കുമെന്ന് ഖുർആനിൽ പറഞ്ഞിട്ടു്. ര അല്ലാഹുവിനുള്ള ഇബാദത്തിൽ മുഴുകുകയും ദോഷങ്ങളുമായി ബന്ധപ്പെടാതെ അവനെ അനുസരിക്കുകയും ചെയ്യുന്നവർ” (രിസാല ത്തുൽ ഖുശൈരിയും പുറം 201).

ഈ ശ് വിശേഷണങ്ങളും വലിയ്യിന് അനിവാര്യമാണെന്ന് അബ്ദുൽഖാസിം (റ) വിശ ദീകരിക്കുന്നു. വിലായത്തിലേക്കുള്ള വഴി, മേൽ വിവരണത്തിൽ നിന്ന് വ്യക്തമാകുന്നു. കഠിനമായ തപസ്യയിലൂടെ, ആരാധനാ നിമഗ്നമായ ജീവിതത്തിലൂടെ സർവസ്വവും അല്ലാഹുവിൽ സമർപ്പിക്കുകയും ഭൗതികതയുടെ ആകർഷകത്വത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും സർവ പാപങ്ങളും വർജിക്കുകയും ചെയ്യുന്നവർക്കു മാത്രമേ വിലായത് പ്രാപിക്കാൻ സാധിക്കുകയുള്ളൂ.

ശൈഖ് അബ്ദുൽ ഖാസിം (റ) പറയുന്നു: “തെറ്റുകളിൽ നിന്ന് സംരക്ഷിക്കപ്പെട്ടവരായി രിക്കുക എന്നത് (ഇസ്മത്) നബിമാരുടെ ഗുണവിശേഷണമായത് പ്രകാരം എല്ലാ ദോഷങ്ങളിൽ നിന്നും കാവൽ നൽകപ്പെട്ടവരായിരിക്കുക എന്നത് വലിയ്യിന്റെ വിശേഷണവുമാകുന്നു (രിസാലത്തുൽ ഖുശൈരിയും പുറം 201).
അല്ലാഹുവിനെ അടുത്തറിയുന്നവനാണ് വലിയ്യ്. ആരാധനകൾ വഴി അവന്റെ സാമീപ്യം കരസ്ഥമാക്കുകയാണ് ഈ ഉന്നതി പ്രാപിക്കാനുള്ള മാർഗം. അതല്ലാതെ വിലായതി ലേക്ക് കുറുക്കുവഴികളൊന്നുമില്ല.

ഇമാം റാസി (റ) എഴുതുന്നു: “അല്ലാഹുവിന്റെ അടിമകൾ ആരാധനകളിൽ വ്യാപൃതരാ കുമ്പോൾ അവന്റെ ചെവിയാകും, കണ്ണാകും എന്ന് അല്ലാഹു പ്രസ്താവിക്കുന്ന പദവി യിലവനെത്തും. അല്ലാഹു അവന്റെ ചെവിയായാൽ അരികിലും അകലെയുമുള്ളത് ഒരു പോലെ അവൻ കേൾക്കുന്നതാണ്. അല്ലാഹു അവന്റെ കണ്ണായാൽ സമീപത്തും ദൂരത്തുമുള്ളതും അവൻ കാണുന്നു. അല്ലാഹു അവന്റെ കൈ ആയാൽ പ്രയാസമുള്ളതും എളുപ്പമായതും അടുത്തും അകലെയുമുള്ളതും ഒരുപോലെ കൈകാര്യം ചെയ്യാൻ അവന് കഴിയുന്നു” (റാസി 21/92).

ശരീഅത്തിന്റെ നിയമങ്ങൾ പാലിക്കുന്നതിൽ അതീവ ശ്രദ്ധാലുവായിരിക്കും വലിയ്യ്. ഈ നിയമങ്ങൾ എത്ര നിസ്സാരമാണെങ്കിൽ പോലും അത് പരിഗണിക്കാത്തവൻ വിലാ യതിലെത്തുകയില്ല. അബൂ അലിയ്യിദിഖാഖ് (റ) വിൽ നിന്ന് ശൈഖ് അബുൽ ഖാസിം (റ) ഉദ്ധരിക്കുന്നു:
“വിലായത്തുകൊ് പ്രസിദ്ധനായ ഒരു വ്യക്തിയെ സന്ദർശിക്കാൻ അബൂ യസീദിൽ ബിസ്താമി (റ) ഉദ്ദേശിച്ചു. അദ്ദേഹം പ്രസ്തുത വ്യക്തിയുടെ പള്ളിയിലെത്തി അദ്ദേഹ ത്തിന്റെ ആഗമനവും പ്രതീക്ഷിച്ചിരുന്നു. പള്ളിയിൽ തുപ്പിക്കൊാണ് അയാൾ വന്നത്. ഉടനെ അബൂയസീദ് അദ്ദേഹത്തോട് സലാം പോലും പറയാതെ തിരിച്ചുപോന്നു. ശരീ അത്തിന്റെ നിയമങ്ങൾ പാലിക്കുന്നതിൽ വിശ്വസ്തത കാണിക്കാത്ത ഈ മനുഷ്യൻ അല്ലാഹുവിന്റെ രഹസ്യങ്ങളുടെ (അസ്റാർ) കാര്യത്തിൽ എങ്ങനെ വിശ്വസ്തനാകു മെന്ന് അബൂയസീദ് (റ) ആരായുകയായി (രിസാലതുൽ ഖുശൈരിയും, പേ. 201).

അല്ലാഹുവിനെക്കുറിച്ചുള്ള ചിന്തയിൽ എല്ലാം മറന്ന് വിവേകബുദ്ധി നഷ്ടപ്പെടുന്ന ഒരു വിഭാഗം ഔലിയാക്കളുടെ ഇടയിലു്. അവർ ശരീഅത് നിയമങ്ങൾ അനുസരിക്കണ മെന്ന നിർബന്ധത്തിൽ നിന്ന് പുറത്തായതിനാൽ അവ പാലിക്കണമെന്നില്ല. സാധാരണക്കാരിൽ ചിലർക്കു ഭൗതിക കാരണങ്ങളാൽ ഭ്രാന്ത് സംഭവിക്കുന്നതു പോലെ ആത്മീയകാരണങ്ങളാൽ ഭ്രാന്തു പിടിച്ചവരാണ് ഈ വിഭാഗം. സ്രഷ്ടാവിനെ സംബ ന്ധിച്ച് ചിന്തയിൽ എല്ലാം മറക്കുന്നവർ. പരലോക ജീവിതം സുഖകരമാക്കാനാണവർ ശ്രമിക്കുന്നത്.

ഇവരെ സംബന്ധിച്ചു കൂടുതൽ പഠനത്തിന് രിസാലതുൽ ഖുശൈരിയ്യം', ഇബ്നു “മജ്മൂഉൽ ഫതാവ് എന്നിവ നോക്കുക. ഇത്തരം അവസ്ഥ പ്രാപിക്കുന്നവർക്ക് ശരീഅതിന്റെ നിയമങ്ങൾ ബാധകമല്ലെന്ന് ഇബ്നുഹജറുൽ ഹൈതമിയുടെ 'ഫതാവൽ ഹദീസിയ്യഃ' പേജ് 224 ൽ വ്യക്തമാക്കുന്നു. ഇബ്നുതൈമിയ്യ തന്റെ ഫതാവയിൽ ഇക്കാര്യം സമ്മതിക്കുന്നു. “നിഷിദ്ധമല്ലാത്ത കാരണത്താൽ ബുദ്ധി നഷ്ടപ്പെട്ടവർക്ക് ശരീഅതിന്റെ വിധികൾ ബാധകമല്ല (ഫതാവാ ഇബ്നുതൈമിയ്യ)

വലിയ്യിനു ശരീഅതിൽ അഗാധ ജ്ഞാനമായിരിക്കണം. മതത്തിന്റെ വിധിവിലക്കുകളെ സംബന്ധിച്ച് അറിവില്ലാത്ത വ്യക്തി ഒരിക്കലും വിലായതിലെത്തുകയില്ല. മൂത്ര മൊഴിച്ചാൽ വൃത്തിയാക്കാൻ പോലുമറിയാത്ത ഭോഷന്മാർ വലിയ്യ് ചമഞ്ഞു നടക്കുന്ന ഇക്കാലത്ത് മുസ്ലിംകൾ ഇക്കാര്യം ഗൗരവപൂർവം വിലയിരുത്തണം. ഒരു ഹദീസിൽ ഇപ്രകാരം കാണാം: “വിവരമില്ലാത്തവനെ (ജാഹിൽ) അല്ലാഹു (ആ അവസ്ഥയിൽ) വലിയാക്കുകയില്ല. ഒലി യ്യാവുന്ന വ്യക്തിക്ക് അല്ലാഹു ഇൽമ് പഠിപ്പിക്കുകതന്നെ ചെയ്യും” (തഖ്രീബുൽ ഉസ്വൂൽ, പേ. 51). കസ്ബിയ്യ്, ലദുന്നിയ്യ് എന്നീ മാർഗങ്ങളിലായാണ് വിജ്ഞാനം ലഭിക്കുക. അധ്വാനത്തി ലൂടെയുള്ള പഠനമാണ് ഒന്നാമത്തേത്. അല്ലാഹുവിൽ നിന്ന് ദാനമായി അധ്വാനമില്ലാതെ) ലഭിക്കുന്നതാണ് രാമത്തേത്. ഏതെങ്കിലും വിധത്തിൽ ലഭിച്ച വിജ്ഞാനം വലിയ്യിനു
ായിരിക്കണമെന്ന് സാരം.

“അക്ഷരജ്ഞാനമില്ലാത്തവരും വിലായത്തിലെത്തിയെന്നുവരാം. പക്ഷേ, ലദുന്നിയ്യായ ജ്ഞാനം അപ്പോഴേക്കും അദ്ദേഹത്തിനു ലഭിച്ചിരിക്കും. അത്തരക്കാരായ ധാരാളം ഔലിയാക്കളു (തഖ്രീബുൽ ഉസ്വൂൽ, പേ. 55).
അല്ലാഹുവിൽ സ്വയം സമർപ്പിതരായി, ഭൗതിക പ്രലോഭനങ്ങളിൽ നിന്ന് മോചിതരായി സുതാര്യമായ ലക്ഷ്യത്തിലേക്കു സഞ്ചരിക്കുന്നവരാണ് അല്ലാഹുവിന്റെ ഔലിയാക്കൾ. വിലായത് പ്രാപിക്കുന്നതോടെ വലിയ്യിന്റെ ബഹുമാനാർഥം അല്ലാഹു നൽകുന്ന വിശിഷ്ട കഴിവാണ് കറാമത്.

ഇമാം റാസി (റ) എഴുതുന്നു: “അടിമ അല്ലാഹുവിന് വഴിപ്പെടുന്നതിൽ അവൻ കൽപ്പിക്കുന്നതും തൃപ്തിപ്പെടുന്നതുമായ കാര്യങ്ങൾ പൂർണമായി അനുസരിക്കുന്ന അവസ്ഥ യിലെത്തുകയും നിരോധിക്കുന്ന എല്ലാ കാര്യങ്ങളും ഉപേക്ഷിക്കുകയും ചെയ്താൽ, ആ അടിമ ഉദ്ദേശിക്കുന്ന കാര്യം എങ്ങനെയാണ് റബ്ബ് പൂർത്തീകരിച്ചു കൊടുക്കാതിരിക്കുക. തീർച്ചയായും ആ അടിമയുടെ ഉദ്ദേശ്യം നിർവഹിക്കപ്പെടാൻ അർഹതയുള്ളതാണ്. കാരണം അവന്റെ ശാരീരികവും വൈകാരികവുമായ ബലഹീനതയോടൊപ്പം അല്ലാഹു ഇച്ഛിക്കുന്നതും കൽപ്പിക്കുന്നതുമായ മുഴുവൻ കാര്യങ്ങളും അവൻ പ്രാവർത്തികമാക്കു മ്പോൾ, അടിമ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കപ്പെടാൻ അർഹമായിത്തീരുന്നു” (11/90).

“അല്ലാഹു പറഞ്ഞതായി നബി (സ്വ) പറയുന്നു. ഞാൻ നിർബന്ധമാക്കിയ കാര്യങ്ങൾ ചെയ്തുകൊ് അടിമ എന്നിലേക്ക് അടുത്തുകൊിരിക്കും. ഐച്ഛികമായ കാര്യങ്ങൾ (സുന്നതുകൾ) കൊ് അവൻ എന്നിലേക്ക് കൂടുതൽ അടുത്തുകൊിരിക്കും. അങ്ങനെ ഞാൻ അവനെ ഇഷ്ടപ്പെടും. ഞാൻ അവനെ ഇഷ്ടപ്പെട്ടാൽ അവന്റെ കേൾവി ഞാനാകും. കണ്ണ് ഞാനാകും. നാവും ഹൃദയവും കാലും ഞാനാകും. എന്നെക്കൊ് അവൻ കേൾക്കും. എന്നെക്കൊ് അവൻ കാണും. എന്നെക്കൊ് അവൻ സംസാരിക്കും. എന്നെക്കൊ് അവൻ നടക്കും........ സംശയമില്ല. ഈ പദവി സർപ്പത്തെയും വന്യമൃഗത്തെയും വഴിപ്പെടുത്തുന്നിനേക്കാളും മരുഭൂമിയിൽ റൊട്ടിയോ മുന്തിരിയോ വെള്ളമോ ലഭിക്കുന്നതിനേക്കാളും ഉന്നതമാകുന്നു. ഉന്നതമായ ഇത്തരം പദവികളിലേക്ക് തന്റെ അടിമയെ ഉയർത്തിയ ഉദാരനായ അല്ലാഹുവിന് ആ അടിമക്ക് മരുഭൂമിയിൽ റൊട്ടിയോ വെള്ളമോ നൽകുന്നതിൽ എന്ത് തടസ്സമാണുള്ളത്” (റാസി, 11/91).

അല്ലാഹുവിനെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുകവഴി ഉന്നതമായ പദവി കൾ പ്രാപിച്ചവർക്ക് അമാനുഷിക കഴിവുകൾ ഉാകുമെന്ന് യുക്തിപൂർവം സമർഥിക്കുകയാണ് ഇമാം റാസി (റ). അസാധാരണമെന്നു കരുതപ്പെടുന്ന എല്ലാ കാര്യങ്ങളും കറാമതാണെന്നോ ഇവ വെളിപ്പെടുത്തുന്നവരെല്ലാം വലിയ്യാണെന്നോ പറയാൻ പറ്റില്ല. സിഹ്റിലൂടെയും മറ്റും അസാധാരണ പ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചേക്കും. കറാമതിനെ തിരിച്ചറിയാനുള്ള മാനദണ്ഡം അവ വെളിവാകുന്ന വ്യക്തിയുടെ ജീവിതരീതി പരിശോധിക്കുകയാണ്. ഇസ്ലാമിക ശരീഅത്തിനു വിധേയമാണ് അയാളുടെ ജീവിതമെങ്കിൽ അത് കറാമത് ആണെന്നു വിശ്വസിക്കാം.

ഇബ്നുഹജറിൽ അസ്ഖലാനി (റ) എഴുതി: “അസാധാരണ കഴിവുകൾ പ്രകടിപ്പിക്കു ന്നവൻ വലിയ്യാണെന്ന ധാരണ തെറ്റാകുന്നു. കാരണം സാഹിർ (ആഭിചാരക്കരൻ), കാഹിൻ (പ്രശ്നം നോക്കുന്നവൻ), റാഹിബ് എന്നിവരിൽ നിന്നും ഇവ സംഭവിക്കാം. അതുകൊ് കറാമത് വെളിപ്പെടുത്തിയ വ്യക്തിയെ വിലയിരുത്തണം. അദ്ദേഹം ദീ നിന്റെ നിയമങ്ങൾ അനുസരിക്കുകയും നിരോധിക്കപ്പെട്ട കാര്യങ്ങൾ ഉപേക്ഷിക്കു കയും ചെയ്യുന്നുങ്കിൽ ആ കറാമത് അവന്റെ വിലായതിന്റെ അടയാളമായിരിക്കും” (ഫത്ഹുൽ ബാരി 7383). വലിയ്യിന്റെ ഇഷ്ടാനുസരണം കറാമത് സംഭവിക്കുമോ എന്ന സംശയം ചിലർ ഉന്നയിക്കാറു്. ഇതിന് ഇബ്നുതൈമിയ്യഃ തന്റെ ഫതാവയിൽ നൽകുന്ന മറുപടി ശ്രദ്ധേയമാണ്. “വലിയ്യിന്റെ ആവശ്യാനുസരണം കറാമതുകൾ ഉാകുമെന്ന് മനസ്സിലാക്കിയിരിക്കൽ അനിവാര്യമാകുന്നു” (ഫതാവാ ഇബ്നുതൈമിയ്യഃ, പേ. 157).
ജുറൈജ് (റ) വുമായി ബന്ധപ്പെട്ട സംഭവത്തിൽ ചോരപ്പൈതൽ സംസാരിച്ച സംഭവം വിവരിച്ചശേഷം ഇബ്നുഹജർ (റ) എഴുതുന്നു.
“ഈ സംഭവം ഔലിയാക്കൾക്കു കറാമത്താകുമെന്നതിനും അവരുടെ ഇഷ്ടാനുസരണം അത് സംഭവിക്കാമെന്നതിനും തെളിവാണ്” (ഫത്ഹുൽ ബാരി, 8/316).
ഇമാം റംലി (റ) എഴുതുന്നു: “ഔലിയാഇൽ നിന്ന് ഉദ്ദേശ്യപൂർവമായും അല്ലാതെയും കറാമത്തുകൾ സംഭവിക്കാം” (ഫതാവാ റംലി, 4/386)
Quran 18/11, 3/37, 27/40, 19/25, 18/40, 70, 71, 74, 77 enni sookthangalil ഔലിയാക്കളുടെ കറാമത്തുകൾ വിവരിച്ചിട്ടു്. ഫത്ഹുൽ ബാരി 3/316, 8/351, 8/360, 8/749 ശറഹുമുസ്ലിം 16/174, 18/132 എന്നീ പേജുകളിലുള്ള ഹദീസുകളിൽ കറാമതു കൾ ഉദ്ധരിച്ചിട്ടു്. ഫതാവാ ഇബ്നുതൈമിയ്യം 11/153, 154, 155, 156 എന്നീ പേജുകളിൽ ഔലിയാഇന്റെ കറാമതുകൾ വിശദമായി പ്രതിപാദിക്കുന്നു.

Created at 2024-11-01 07:45:07

Add Comment *

Related Articles