Related Articles
-
-
AQAEDA
മറഞ്ഞ കാര്യങ്ങൾ അറിയൽ
-
AQAEDA
അല്ലാഹുവിന്റെ വിശേഷണങ്ങൾ
ഇസ്ലാമിക നിയമങ്ങൾ നിർണയിക്കപ്പെടുന്നത് ഖുർആൻ, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് തുടങ്ങിയ പ്രമാണങ്ങൾ അടിസ്ഥാനമാക്കിയാണ്. മുസ്ലിം ലോകത്ത് സർ വാംഗീകൃതമായ നിലപാടാണിത്. പ്രസ്തുത പ്രമാണങ്ങൾക്ക് വിരുദ്ധമായി നിയമങ്ങൾ നിർമിക്കുന്നത് വെറുക്കപ്പെട്ടതും ഇസ്ലാമിൽ അംഗീകരിക്കപ്പെടാത്തതുമാകുന്നു. മേൽ പ്രമാണങ്ങളെ നിരസിക്കാത്തതും അവയിലൊന്നിന്റെ പിൻബലമുള്ളതുമായ കാര്യങ്ങൾ ശരീഅത്തിന്റെ വൃത്തത്തിൽ പെടുന്നു. അതു കൊതന്നെ അവയെ എതിർക്കുന്നത് മതവിരുദ്ധമാണ്. ഒരുകാര്യം ഇസ്ലാമികമാണെന്നതിന് അത് നബി (സ്വ) യുടെ വാക്ക്, പ്രവൃത്തി, മൗനാനുവാദം എന്നിവയിലൊന്നുകൊുതന്നെ സ്ഥിരപ്പെടണമെന്നില്ല. പ്രത്യുത അവക്കെതിരാ കാതിരിക്കുകയും ഇസ്ലാമികമായ മറ്റു രേഖകളിലൊന്നിന്റെ പിൻബലമുാവുകയും ചെയ്താൽ മതി.
ഒരുവിഷയം നിർബന്ധമോ ഐച്ഛികമോ ആകാൻ ഒരു ഹദീസിലൂടെ അത് സ്ഥിരപ്പെടണമെന്ന നിബന്ധനയും ഇസ്ലാമിലില്ല. നിർബന്ധ കർമമായ നിസ്കാരം പോലും അതിന്റെ പൂർണ രൂപത്തിൽ ഒരു ഹദീസിലോ ഒരു ആയത്തിലോ മാത്രമായി വിശദീക രിക്കുന്നില്ല. വ്യത്യസ്ത ഹദീസുകൾ കൂട്ടിയോജിപ്പിക്കുമ്പോഴാണത് ലഭിക്കുന്നത്. മൗലിദിനെയും മറ്റും സംബന്ധിച്ചുള്ള വിധികളും ഇപ്രകാരമാണ്. പല വിവരണങ്ങളി ലൂടെയാണ് അവ സ്ഥിരീകരിക്കപ്പെടുന്നത്. നബി ദിനാഘോഷവുമായി ബന്ധപ്പെട്ടു നടക്കുന്ന സൽക്കർമങ്ങളെല്ലാം പ്രമാണങ്ങൾക്കനുസരിച്ചാ ണെങ്കിൽ ഒരു ഹദീസു കൊറോ മറ്റോ അത് തെളിയിക്കാമോ എന്നാണ് ഉൽപതിഷ്ണുക്കളുടെ ചോദ്യം. ഇതിലെ കഥയില്ലായ്മയാണ് നാം വിശദീകരിച്ചത്.
കേവലം നല്ലതാണെന്ന അടിസ്ഥാനത്തിൽ ഇസ്ലാമിൽ ഒരുകാര്യം നടപ്പാകുമോ? ആകുമെന്നാണ് പ്രമാണങ്ങൾ പറയുന്നത്. പ്രസ്തുത കാര്യം മതത്തിന്റെ ഏതെങ്കിലും പ്രമാണങ്ങൾക്ക് വിധേയമായിരിക്കണമെന്നു മാത്രം. പ്രമാണങ്ങൾക്കനുസൃതമാകു മ്പോഴേ മതത്തിന്റെ വീക്ഷണത്തിൽ അത് നല്ലതായി ഗണിക്കപ്പെടുകയുള്ളൂ. പ്രകൃതി പരമായി നല്ലതാണെന്ന് തോന്നുന്ന കാര്യങ്ങൾക്കും ഈ നിയമം ബാധകമാണ്. ഒരു കാര്യം അനുഷ്ഠിക്കാനുള്ള നിർദ്ദേശം പ്രമാണങ്ങൾ കൊ് സ്ഥിരപ്പെട്ടാൽ അത് നിർബന്ധമോ (വാജിബ്) ഐച്ഛികമോ (സുന്നത്ത്) ആകുന്നതും നിർദ്ദേശമോ വില ക്കോ ഇല്ലെങ്കിൽ അത് അനുവദനീയം (മുബാഹ്) ആകുന്നതുമാണ്.
പുതുതായി ഉായ നല്ല കാര്യങ്ങൾക്ക് ഭാഷാപരമായി ബിദ്അത് ഹസനത് എന്നു പറയാം. പക്ഷേ, അത് പുണ്യകർമമാകുന്നില്ല. മതപരമായ തെളിവിന്റെ അടിസ്ഥാന ത്തിൽ അത് നിർദേശിക്കപ്പെട്ടാലേ പുണ്യകർമമായ നിർബന്ധമോ ഐച്ഛികമോ ആവു കയുള്ളൂ. ചുരുക്കത്തിൽ ബിദ്അത് ഹസനത് അനുവദനീയം (മുബാഹ്) മാത്രമാണ്. അങ്ങനെയാകാൻ പ്രമാണങ്ങൾക്ക് എതിരാകാതിരുന്നാൽ മതി. ഈ ബിദ്അത്താണ് തെളിവിന്റെ അടിസ്ഥാനത്തിൽ തരം തിരിയുന്നത്. നമുക്ക് ബിദ്അതിനെക്കുറിച്ച് അൽപ്പം പഠിക്കാം. മൗലിദ് അനാചാരം (ബിദ്അത്) ആണെന്നു പറയുന്ന വിമർശകർ ബിദ്അതിനെ നിർവചിക്കാറില്ല. ബിദ് അത് സംബന്ധമായ വിശദാംശങ്ങളിലേക്ക് കടക്കാതെ എല്ലാ ബിദ്അതും അനാചാരമാണ് എന്ന പല്ലവി ആവർത്തിച്ചു രക്ഷപ്പെടാറാണ് പതിവ്. നബി ദിനാഘോഷം സംബന്ധമായി പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും പുതിയ പ്രബന്ധങ്ങളിൽ പോലും ഈ ഒഴിഞ്ഞു മാറ്റം കാണാം. ഭാഷാപരമായി ഒരർഥത്തിലും സാങ്കേതികമായി മറ്റൊരർഥത്തിലും ബിദ്അത് എന്ന പദം നിർവചിക്കപ്പെടുന്നു. മുമ്പ് നടപ്പില്ലാത്ത, പിന്നീട് പ്രാവർത്തികമായ എല്ലാകാര്യങ്ങളും ഭാഷാർഥ പ്രകാരം ബിദ്അതാണ്.
പരിഷ്കരണവാദികൾക്കിടയിൽ അംഗീകൃത പണ്ഢിതനായ ഇബ്നുതൈമിയ്യം തന്നെ ഇത് വ്യക്തമാക്കിയിട്ടു്. 'ഇഖ്തിളാഉ സ്വിറാതുൽ മുസ്തഖീം' പേജ് 255 ൽ അദ്ദേഹം പറയുന്നു. “ആദ്യമായി പ്രവർത്തിക്കുന്ന ഏതു കാര്യത്തെയും ഭാഷാപരമായി ബിദ് അത് എന്നു പറയാം. പക്ഷേ, മതത്തിന്റെ വീക്ഷണത്തിൽ അതെല്ലാം ബിദ്അതല്ല.'
ഇബ്നുഹജർ(റ)ഫതാവൽ ഹദീസിയ്യ: പേജ് 200 ൽ എഴുതുന്നു: “ഭാഷാപരമായി ബിദ് അതെന്ന് പറഞ്ഞാൽ ഒരു മുൻ മാതൃക കൂടാതെ പ്രവർത്തിക്കപ്പെടുന്നത് എന്നാകുന്നു. ശൈഖ് അബ്ദുൽഹയ്യ് തന്റെ മജ്മൂഉർസാഇൽ പേജ് 16 ൽ പറയുന്നു: “ഇബാദതാ കട്ടെ മറ്റു ആചാരമാകട്ടെ നിരുപാധികം പുതുതായായ കാര്യമാണ് ഭാഷാപരമായി ബിദ്അത്. ഈ ബിദ്അതിനെ അഞ്ചിനങ്ങളായി പണ്ഢിതന്മാർ വിഭജിച്ചിരിക്കുന്നു.
ഇബ്നുതൈമിയ്യ യുടെ ഇഖ്തിളാഇൽ' (പേജ് 255) ഇങ്ങനെ കാണാം: “ശറഇന്റെ വീക്ഷണത്തിൽ ബിദ്അതെന്നു പറഞ്ഞാൽ മതപരമായ ലക്ഷ്യങ്ങൾക്ക് നിരക്കാത്തത് എന്നാകുന്നു."
സയ്യിദ് ശരീഫുൽ കുർജാനി (റ) തന്റെ 'തഅ്രിഫായിൽ (പേജ് 37) പറയുന്നു “സ്വഹാ ബതിന്റെയും താബിഉകളുടേയും ആചാരങ്ങളിലില്ലാത്തതും മതപരമായ ലക്ഷ്യങ്ങൾക്ക് വിധേയമല്ലാത്തതുമാണ് ശർഇയ്യായ ബിദ്അത് (മതപരമായ നവീന കാര്യം).
ശൈഖ് അബ്ദുൽ ഗനിയ്യിന്നാമ്പൽസി(റ) എഴുതുന്നു: “ശർഇന്റെ വ്യക്തമോ പരോക്ഷമോ ആയ അനുവാദമില്ലാതെ ഉത്തമമായ മൂന്ന് നൂറ്റാകൾക്കു ശേഷമായതാണ് മതത്തിന്റെ വീക്ഷണത്തിൽ ബിദ്അത്. എല്ലാ ബിദ്അതും ളലാലത്താണെന്ന (ദുർമാർഗം) വിധിയിൽ ഉദ്ദേശിക്കപ്പെടുന്നത് ഈ ബിദ്അതാകുന്നു” (അൽഹദീഖതു നദിയ്യ, 1/136, 137).
എല്ലാ ബിദ്അതും പിഴച്ചതാണെന്ന ഹദീസിലെ ബിദ്അതു കൊ് അർഥമാക്കുന്നത് ശർഇയ്യായ ബിദ്അതാണെന്ന് ഇവിടെ വ്യക്തമാകുന്നു. ഇതിൽ നല്ലതും ചീത്തയുമില്ല. പൂർണമായും ചീത്തയാകുന്നു. ശർഇന്റെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായതാണ് കാരണം. ഭാഷാപരമായ ബിദ്അത് ഇപ്രകാരമല്ല. അത് മുൻമാതൃകയില്ലാത്തതായിരിക്കാമെങ്കിലും മതത്തിന്റെ അംഗീകൃത പ്രമാണങ്ങൾക്ക് നിരക്കാത്തതായിരിക്കണമെന്നില്ല. മുൻ മാതൃക യില്ലാതെ ആരംഭിച്ചതെല്ലാം ചീത്തയാണെന്ന് വിധി കൽപ്പിക്കാൻ യാതൊരു തെളി വുമില്ല.
ഇബ്നുഹജർ (റ) പറയുന്നു: “ഇത്തരം ബിദ്അത് ശർഇന്റെ ലക്ഷ്യങ്ങളുമായി തട്ടിച്ചു നോക്കുകയാണ് വേത്. ഏതെങ്കിലും ലക്ഷ്യത്തിനു വിധേയമാണ് അവയെങ്കിൽ നല്ലതും ഒന്നിനും നിരക്കാത്തതാണെങ്കിൽ ചീത്തയുമാകുന്നു” (ഫതാവൽ ഹദീസിയ്യ: പേ. 109). ഇമാം സുബ്കി (റ) പറയുന്നു: “മതത്തിൽ അനുമതിയുള്ളതിന്റെ വ്യാപ്തിയിൽ വാജി ബും സുന്നതും മുബാഹും ഉൾപ്പെടുന്നു. അവ മതത്തിൽ നല്ലതാകുന്നു. വിലക്കപ്പെട്ടതിന്റെ വ്യാപ്തിയിൽ ഹറാമും കറാഹതും ഉൾപ്പെടുന്നു. അവ മതത്തിൽ ചീത്തയാ കുന്നു” (ജംഉൽ ജവാമിഅ്, 1/166).
ഇമാം ശാഫിഈ(റ)പറയുന്നു: “പുതുതായി ഉായ കാര്യങ്ങളെ രായി വിഭജിക്കാം. ഒന്ന്, കിതാബ്, സുന്നത്, അസറ്റ്, ഇജ്മാഅ് തുടങ്ങിയ രേഖകൾക്ക് നിരക്കാത്തത്. ര്. ഈ പറഞ്ഞ രേഖകളിൽ ഒന്നിനും വിരുദ്ധമാകാത്തവിധം പുതുതായി ഉായ നല്ലകാര്യങ്ങൾ. ഇവ ആക്ഷേപാർഹമല്ലാത്ത (നല്ല ബിദ്അതാകുന്നു” (ഫതാവാസു ത്വി 1/192 നോക്കുക).
നബിദിനാഘോഷത്തിന് ഇന്ന് സ്വീകരിക്കുന്ന ശൈലിയെ സംബന്ധിച്ചു ചർച്ച ചെയ്യു മ്പോൾ പണ്ഢിതർ പറയുന്ന ബിദ്അത് തികച്ചും ഭാഷാപരമാണ്. മതപരമല്ല. ആഘോഷത്തിൽ ഇന്ന് സ്വീകരിക്കുന്ന ശൈലിയെ സംബന്ധിച്ചാണ് അവർ ഇങ്ങനെ പ്രയോഗിക്കുന്നത്. ഇസ്ലാമിന്റെ പ്രമാണങ്ങൾക്കു നിരക്കാത്തതാണ് വെറുക്കപ്പെട്ട ബിദ്അതൊന്നും അല്ലാത്തവ അനുവദനീയമോ സുന്നത്തോ നിർബന്ധമോ ആകാമെന്നും മുമ്പ് വിശദീകരിച്ചിട്ടുല്ലോ. നബിദിനാഘോഷം അടിസ്ഥാനപരമായി സുന്നത്താണെന്ന് നബി (സ്വ) യുടെ വ്രതാനുഷ്ഠാനത്തിൽ നിന്നും സ്വഹാബതിന്റെ സന്തോഷ പ്രകടനത്തിൽ നിന്നും വ്യക്തമാകുന്നു. ആഘോഷത്തിന് ഇന്ന് നാം സ്വീകരിക്കുന്ന രീതികൾ പ്രമാണങ്ങൾക്കു വിരുദ്ധമല്ലാത്തതിനാൽ ആദ്യമായി ജാഇസിന്റെ ഗണ ത്തിലും ഇവ ഓരോന്നിനും പ്രമാണങ്ങളുടെ പിൻബലം ലഭിക്കുന്നതോടെ സുന്നത്തി ന്റെയോ വാജിബിന്റെയോ ഗണത്തിലും പെടുന്നതാണ്. ഖുർആൻ ക്രോഡീകരണ സംഭവത്തിൽ നിന്ന് ഇത് വ്യക്തമാകുന്നു. നബി (സ്വ) ചെയ്യാത്ത ഒരുകാര്യം നാം എങ്ങനെ ചെയ്യുമെന്ന സ്വിദ്ദീഖ് (റ) വിന്റെ ചോദ്യത്തിൽ നിന്ന് (ബുഖാരി, ഹദീസ് നമ്പർ 4986) നബി(സ്വ)യുടെ കാലത്തില്ലാത്ത ഒന്ന് ഇതു സംബന്ധമായി സ്വഹാബത് ചെയ്തുവെന്ന് വ്യക്തമാക്കുന്നു. ഇതിനെ പുണ്യമുള്ള ബിദ്അത് എന്നാണ് വിശേഷിപ്പിക്കുന്നത്.
Created at 2024-11-01 05:29:54