പ്രവാചകന്മാരും പാപസുരക്ഷിതത്വവും

മനുഷ്യസമൂഹത്തിന് മാർഗദർശകരായാണ് പ്രവാചകന്മാർ നിയോഗിക്കപ്പെടുന്നത്. വിശുദ്ധജീവിതം നയിക്കാൻ പ്രബോധിതരെ ക്ഷണിക്കുകയാണ് അവരുടെ ദൗത്യം. അതിനാൽ അവർ പാപസുരക്ഷിതരായിരിക്കും. സദാചാരപൂർണമായ മാർഗത്തിലേക്ക്ജ നങ്ങളെ ക്ഷണിക്കുന്ന മാതൃകാവ്യക്തിത്വങ്ങളായ പ്രവാചകന്മാർ, അവർ പ്രചരിപ്പിക്കുന്ന സന്ദേശങ്ങളിൽ നിന്ന് വ്യതിചലിക്കുന്നവരായാൽ
ജനങ്ങൾ എങ്ങനെയാണ് അവരെ പിൻപറ്റുക? എങ്ങനെയാണിവർ മാതൃകാപുരുഷന്മാരാവുക? പ്രവാചക ന്മാരാണെന്ന് ഇവരുടെ വാദം പോലും എങ്ങനെയാണ് നാം അംഗീകരിക്കുക? ചി നിക്കേ കാര്യമാണിത്. ചുരുക്കത്തിൽ പ്രവാചകന്മാർ പാപസുരക്ഷിതരായിരിക്കുകയെന്നത്
പ്രവാചകത്വത്തിന്റെ തന്നെ വിശ്വാസ്യതയുമായി ബന്ധപ്പെട്ടു നിൽക്കുന്നതാണ്.

ഇസ്ലാമിക പ്രമാണങ്ങൾ പ്രവാചകർ പാപ സുരക്ഷിതരാണെന്നു വ്യക്തമാക്കുന്നു. ഖുർആൻ പറയുന്നു: “തീർച്ചയായും താങ്കൾ മഹത്തായ സ്വഭാവത്തിലാകുന്നു” (അൽ ഖലം 4). സൽസ്വഭാവം സർവഗുണങ്ങളുടേയും ആകെത്തുകയാണ്. ഇടക്കിടെ ദോഷ ങ്ങൾ ചെയ്യുന്ന വ്യക്തി ഈ മഹത്തായ വിശേഷണത്തിന് അർഹനല്ല. മറ്റൊരു ഖുർ ആൻ വചനം കാണുക. “അദ്ദേഹത്തിന് നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും ദാനം നൽകി. എല്ലാവരെയും നാം സന്മാർഗത്തിലാക്കി. അദ്ദേഹത്തിന്റെ (ഇബ്റാഹിം നബിയുടെ) മുമ്പ് ഹിനെയും അദ്ദേഹത്തിന്റെ (ഇബ്റാഹീമിന്റെ സന്താനങ്ങളിൽ നിന്ന് ദാവൂദ്, സുലൈമാൻ, അയ്യൂബ്,യൂസുഫ്, മൂസാ, ഹാറൂൻ എന്നിവരെയും നാം നേർവഴിയിലാക്കി. ഇപ്രകാരം(ഇവർക്ക് പ്രതിഫലം കൊടുത്തതുപോലെ സജ്ജനങ്ങൾക്ക് നാം പ്രതിഫലം നൽകുന്നതാണ്. സകരിയ്യ, യ്യാ, ഈസാ, ഇൽയാസ്, (എന്നിവരെയും നാം സന്മാർഗത്തിലാക്കി ഇവരെല്ലാം സദ് വ്യക്തികളിൽ പെട്ടവര്. ഇസ്റാഈൽ, അൽ സ്, യൂനുസ്, ലൂത്വ് (എന്നിവരെയും നാം നേർവഴിയിലാക്കി) ഇവരെയെല്ലാം ലോക രേക്കാൾ പ്രവാചകത്വം നൽകി നാം ശ്രേഷ്ഠരാക്കി. അവർ അല്ലാഹുവിൽ പങ്കു ചേർക്കുകയാണെങ്കിൽ അവർ പ്രവർത്തിച്ച കർമങ്ങളെല്ലാം നശിച്ചുപോകും. അത് അല്ലാഹുവിന്റെ സന്മാർഗമാണ്. തന്റെ ദാസന്മാരിൽ ഉദ്ദേശിച്ചവരെ അതിലേക്കവൻ മാർ ഗദർശനം ചെയ്യും” (അൽഅൻആം, 34, 85, 86, 88). പാപം ചെയ്യുന്നവരാണ് പ്രവാചകന്മാരെങ്കിൽ അവരെ സംബന്ധിച്ച് അല്ലാഹു ഇങ്ങനെ വാഴ്ത്തിപ്പറയുമോ? ഇബ്ലീസിന്റെ ഒരു പ്രസ്താവന ഖുർആനിൽ കാണുക. “തീർച്ചയായും അവരെ(മനുഷ്യരെ മുഴുവൻ ഞാൻ പിഴപ്പിക്കും. നിന്റെ നിഷ്കളങ്കരായ അടിമകളെ ഒഴികെ' (അൽ ഹിജ്ർ 39, 40). ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം റാസി (റ) എഴുതി:

“താൻ പിഴപ്പിക്കുന്നവരുടെ പട്ടികയിൽ നിന്ന് നിഷ്കളങ്കരെ പിശാച് ഒഴിവാക്കി. അവർ അമ്പിയാക്കളാകുന്നു. ഇബ്റാഹിം(അ), ഇസ്ഹാഖ്(അ), യഅ്ഖൂബ് (അ) എന്നിവരുടെ
കാര്യത്തിൽ അവരെ നാം മുഖിസ്വങ്ങളാക്കി എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു. യൂസുഫ് നബിയെക്കുറിച്ച് അദ്ദേഹം നമ്മുടെ ഇഖ്ലാസുള്ള അടിമകളിൽ പെട്ടവരായി രുന്നുവെന്നും അല്ലാഹു പറയുന്നു. ചില പ്രവാചകന്മാർ പാപസുരക്ഷിതരാണെന്നു സ്ഥിരപ്പെട്ടാൽ എല്ലാവരുടേയും കാര്യത്തിൽ അത് ബാധകമാണെന്നും സ്ഥിരപ്പെടുന്ന താണ്. അങ്ങനെയല്ലെന്ന് ആരും പറയുന്നില്ല” (റാസി 3/9).

“അവർ അല്ലാഹുവിന് വഴിപ്പെടാൻ വി മാത്രം അല്ലാഹു തിരഞ്ഞെടുത്ത വിഭാഗമാ കുന്നു. തെറ്റുകളിൽ നിന്ന് അല്ലാഹു അവരെ സംരക്ഷിച്ചിരിക്കുന്നു” (അബുസ്സുഊദ് 1/452). സൂറത്തുൽ ബഖറയിലെ സൂക്തത്തിന്റെ വിശദീകരണത്തിൽ ഇമാം റാസി രേഖപ്പെടുത്തുന്നു. “മേൽ സൂക്തം രുനിലക്ക് പ്രവാചകരുടെ പാപസുരക്ഷിതത്വം വ്യക്തമാക്കുന്നു. ആയതിൽ പരാമർശിക്കപ്പെടുന്ന കരാർ കൊ് വിവക്ഷ നേതൃത്വം (ഇമാമത്) ആണെന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. എല്ലാ പ്രവാചകന്മാരും ഇമാമുകളാകുന്നു. ഇമാം മാതൃകാപുരുഷനാണ്. ഇമാമാകാൻ ഏറ്റം ബന്ധപ്പെട്ടത് പ്രവാചകനാകുന്നു. പാപിക്ക് ഇമാം ആയിക്കൂടെങ്കിൽ പ്രവാചകർ ഒരിക്കലും ദോഷം പ്രവർത്തിക്കുന്നവരാകാൻ പറ്റില്ലെന്നത് വളരെ വ്യക്തമായ കാര്യമാണ്” (റാസി വാ. 4, Page. 49).

അർത്ഥ ശങ്കക്കിടമില്ലാത്ത വിധമാണ് പ്രവാചകന്മാരുടെ പാപസുരക്ഷിതത്വം ഖുർആൻ പ്രഖ്യാപിക്കുന്നത്. ഖുർആൻ വ്യാഖ്യാതാക്കൾ അത് മറ്റൊരു നിലക്കും വ്യാഖ്യാനിക്കു ന്നില്ലതാനും. എന്നിട്ടും പ്രവാചകന്മാരെ സംശയത്തോടെ വിലയിരുത്തുന്നവർ ഇസ്ലാമിന്റെ പേര് അവകാശപ്പെടുന്നത് അത്ഭുതം തന്നെ.
നബി (സ്വ) പറയുന്നു: “തീർച്ചയായും ഞാൻ അല്ലാഹുവിന്റെ ദൂതനാണ്. ഞാൻ അവന് എതിർ പ്രവർത്തിക്കുകയില്ല” (ബുഖാരി 7/216).

നബി (സ്വ) യെക്കുറിച്ച് അബൂബക്ർ സ്വിദ്ദീഖ് (റ) നടത്തുന്ന പ്രസ്താവന ഇക്കാര്യത്തിലുള്ള സംശയങ്ങൾ ദൂരീകരിക്കാൻ പര്യാപ്തമാണ്. അദ്ദേഹം പറയുന്നു: “നിശ്ചയം നബി (സ്വ) അല്ലാഹുവിന്റെ ദൂതനാകുന്നു. അവിടുന്ന് ഒരിക്കലും അല്ലാഹുവിന് എതിരു ചെയ്യുകയില്ല (ബുഖാരി വാ. 7/216).

(പ്രവാചകന്മാരുടെ പാപസുരക്ഷിതത്വത്തെക്കുറിച്ച് അതിവിപുലമായ ചർച്ച നടന്നിട്ടു്. അതിന്റെ ഒരു ലഘുചിത്രമാണ് ഇവിടെ നൽകിയത്. വിശദ പഠനത്തിന് ശൈഖ് അബൂബക്ർ അഹ്മദ് എഴുതിയ വിശുദ്ധ പ്രവാചകന്മാർ' എന്ന മലയാള ഗ്രന്ഥവും ഇതുൽ അമ്പിയാഅ്' എന്ന അറബിഗ്രന്ഥവും വായിക്കുക).

Created at 2024-11-01 05:35:07

Add Comment *

Related Articles