
Related Articles
-
-
-
AQAEDA
വിലായത്തും കറാമത്തും
മുഹമ്മദ് നബി (സ്വ) ഒരു സാധാരണ മനുഷ്യനായിരുന്നുവെന്ന വാദം ചിലർക്ക്. “സാധാരണ മനുഷ്യപ്രകൃതിയുള്ളവരായിരുന്നു പ്രവാചകന്മാർ. അവർക്ക് സാധാരണ
മനുഷ്യരെപ്പോലെയുള്ള കേൾവിയും കാഴ്ചയും മാത്രമേ ഉായിരുന്നുള്ളൂ” (ശബാബ് വാരിക 1988 ഫെബ്രുവരി 12/9). യാതൊരടിസ്ഥാനവുമില്ലാത്ത വാദമാണിതെന്നു തെളിയിക്കാൻ പ്രയാസമില്ല. “ആഇശ (റ) യിൽനിന്നു നിവേദനം: നബി (സ) പറഞ്ഞു: “നിശ്ചയം ഞാൻ നിങ്ങളിൽ ഒരാളുടെയും പ്രകൃതിയിലല്ല' (സ്വഹീഹ് മുസ്ലിം 4/229, ഹദീസ് നമ്പർ 1105), “അനസ് (റ) ൽനിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: നിശ്ചയം നിങ്ങൾ എന്നെപ്പോ ലെയല്ല. അല്ലെങ്കിൽ നബി (സ്വ) ഇപ്രകാരമാണ് പറഞ്ഞത്. നിശ്ചയം ഞാൻ നിങ്ങളെ പോലെയല്ല (Mulsim4/228).
സാധാരണ മനുഷ്യരുടെ പ്രകൃതി തന്നെയാണ് പ്രവാചകർക്കുമെന്ന വാദത്തെ നബി
(സ്വ)തന്നെയാണ് ഇവിടെ തിരുത്തുന്നത്. മുസ്ലിംകൾക്ക് ഇതിനപ്പുറം മറ്റൊരു തെളിവ് ആവശ്യമില്ല.
“ആഇശ (റ) യിൽ നിന്ന് നിവേദനം: അവർ പറയുന്നു: നബി (സ്വ) എന്നോട് പറഞ്ഞു. "ആഇശാ, ഇതാ ജിബ്രീൽ നിനക്ക് സലാം പറയുന്നു. സലാം മടക്കിയശേഷം നബി (സ്വ) യോട് അവർ പറഞ്ഞു. ഞാൻ കാണാത്തത് തങ്ങൾ കാണുന്നു' (ബുഖാരി. 8/35).
മുസ്ലിമിന്റെ റിപ്പോർട്ടിൽ "നബി (സ്വ) കാണുന്നു, ഞാൻ കാണാത്ത കാര്യങ്ങൾ' എ ന്നാണുള്ളത് (മുസ്ലിം 8/112).
“അബൂഹുറയ്റ(റ)വിൽ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: “അല്ലാഹുവാണ്. നി ങ്ങളുടെ ഭയഭക്തിയും (ഹൃദയത്തിലുള്ളത്) നിങ്ങളുടെ റുകൂഉം എനിക്ക് അവ്യക്തമല്ല. തീർച്ചയായും എന്റെ പിൻഭാഗത്തുകൂടെ ഞാൻ നിങ്ങളെ കാണുന്നു' (ബുഖാരി 2/256).
നബി (സ്വ) ക്ക് സാധാരണ മനുഷ്യരെപ്പോലെയുള്ള കാഴ്ച മാത്രമേ ഉായിരുന്നുള്ളൂ വെന്ന വാദത്തെ ഈ ഹദീസുകൾ ഖണ്ഡിക്കുന്നു. “ഇബ്നുഅബ്ബാസ് (റ) വിൽ നിന്ന് നിവേദനം: “അദ്ദേഹം പറയുന്നു: “നബി (സ്വ) മദീനയിൽ അല്ലെങ്കിൽ മക്കയിൽ ഒരു തോട്ടത്തിനരികിലൂടെ നടന്നുപോയി. അപ്പോൾ രു മനുഷ്യർ അവരുടെ ഖബറിൽ ശിക്ഷിക്കപ്പെടുന്ന ശബ്ദം നബി (സ്വ) കേട്ടു” (ബുഖാരി 1/583).
നബി (സ്വ) ക്ക് സാധാരണ മനുഷ്യരെപ്പോലെയുള്ള കേൾവി മാത്രമേ ഉായിരുന്നു ള്ളൂവെന്ന വാദവും ഇവിടെ തകർന്നിരിക്കുന്നു. നബി (സ്വ) യുടെ വിയർപ്പിനും ഉമിനീരിനുമെല്ലാം പ്രത്യേകതയായിരുന്നുവെന്ന് ഹദീസുകൾ തെളിയിക്കുന്നു.
അനസ് (റ) ൽനിന്ന് ഇമാം മുസ്ലിം (റ) നിവേദനം ചെയ്യുന്നു. “അനസ് (റ) പറഞ്ഞു: എന്റെ ഉമ്മ ഒരു കുപ്പിയുമായി നബി (സ്വ) യെ സമീപിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നബി (സ്വ) യുടെ ശരീരത്തിൽ നിന്ന് വിയർപ്പ് കുപ്പിയിലേക്ക് ശേഖരിക്കാൻ തുടങ്ങി. ഉറക്കിൽ നിന്നുണർന്ന പ്രവാചകർ, നിങ്ങൾ എന്തു ചെയ്യുകയായിരുന്നുവെന്ന് ഉമ്മുസു മിനോട് ആരാഞ്ഞു. അവർ പറഞ്ഞു. ഇത് അങ്ങയുടെ വിയർപ്പാണ്. ഞങ്ങൾ ഇത് സുഗന്ധദ്രവ്യത്തിൽ ചേർക്കാറു്. അങ്ങയുടെ വിയർപ്പുചേർക്കുന്ന സുഗന്ധം ഞങ്ങ ളുടെ കൈയിലുള്ള മാറ്റുകൂടിയ സുഗന്ധമാണ്. ഞങ്ങളുടെ കുട്ടികൾക്ക് ഈ വിയർപ്പിന്റെ പുണ്യം ഞങ്ങളാഗ്രഹിക്കുന്നു. അപ്പോൾ നബി (സ്വ) പറഞ്ഞു: നിങ്ങൾ പറയു ന്നത് വാസ്തവമാകുന്നു” (മുസ്ലിം വാ 15, പേ. 87).
“ഹജ്ജു വേളയിൽ ജംറയെ എറിയുകയും അറവു നടത്തുകയും ചെയ്ത ശേഷം നബി (സ്വ) മുടി വടിച്ചു. ആദ്യം വലതുഭാഗവും പിന്നെ ഇടതുഭാഗവും. ഓരോ ഭാഗത്തുമുാ യിരുന്ന മുടി അൻസ്വാരിയായ അബൂത്വൽഹത് (റ) ന്റെ കൈയിൽ കൊടുത്തു. ജനങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ കൽപ്പിച്ചു” (മുസ്ലിം 9/54).
നബി (സ്വ) യുടെ മുടി കേവലം സാധാരണ വസ്തുവായിരുന്നുവെങ്കിൽ അത് ജനങ്ങൾ ക്കിടയിൽ വിതരണം ചെയ്യാൻ അവിടുന്ന് കൽപ്പിക്കുമായിരുന്നില്ല. ഒരു യാത്രാവേള യിൽ മക്കയുടെയും മദീനയുടെയും ഇടക്കുള്ള ജിഅ്റാനത്ത് എന്ന പ്രദേശത്തുവെച്ച് നബി (സ്വ) ഒരു പാത്രം വെള്ളം കെടുവരാൻ ആവശ്യപ്പെട്ടു. കൈയും മുഖവും കഴു കിയ ശേഷം വായിൽ വെള്ളം കൊപ്പിച്ച് ആ പാത്രത്തിലേക്ക് തുപ്പിയിട്ട് നബി (സ്വ) പറഞ്ഞു:“നിങ്ങൾ രുപേരും (അബൂമൂസ, ബിലാൽ) ഈ വെള്ളം കുടിക്കുകയും ഇതുകൊ് മുഖം നനക്കുകയും ചെയ്യുക. നിങ്ങൾ സന്തോഷിച്ചുകൊള്ളുക. അവർ ആ വെള്ളമെടുത്ത് അപ്രകാരം ചെയ്തു. ഇതുക ഉമ്മുസലമഃ (റ) മറയുടെ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു: “നിങ്ങളുടെ ഉമ്മാക്ക് ആ വെള്ളം അൽപ്പം ബാക്കിവെക്കൂ.' അവർ ഉമ്മുസലമക്ക് അൽപ്പം വെള്ളം ബാക്കിയാക്കി” (ബുഖാരി 8/367).
നബി (സ്വ) യുടെ തുപ്പുനീരിന്റെ മഹത്വമാണ് ഇമാം ബുഖാരി ഇവിടെ പരാമർശിക്കുന്നത്. ഇതൊന്നും നിഷേധിക്കുവാൻ സാധ്യമല്ല. വെളളത്തിൽ ഉമിനീരു കലർത്തി അ തിൽ പുണ്യം നൽകലായിരുന്നു നബിയുടെ ഉദ്ദേശ്യമെന്ന് മേൽ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇബ്നു ഹജർ (റ) വ്യക്തമാക്കുന്നു (ഫത്ഹുൽ ബാരി 1/395).
Created at 2024-11-01 05:47:50