Related Articles
-
FIQH
മാസപ്പിറവി
-
FIQH
വ്രതാനുഷ്ഠാനം
-
FIQH
നേർച്ച
ജുമുഅഃ ഖുതുബ കേവലം ഒരു പ്രസംഗമാണെന്ന ധാരണയിൽ നിന്നാണ് ഖുതുബ പരിഭാഷാ വാദം ഉയർന്നു വന്നത്. ഇത് സംബന്ധിച്ചുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്താണെന്ന് നമുക്ക് പരിശോധിക്കാം. ഉപദേശം എന്ന അർഥകൽപ്പന ഖുതുബക്ക് നൽകുന്നത് ഉചിതമല്ല. അൽമുൻജിദ് എന്ന പ്രസിദ്ധമായ അറബി നിഘുവിൽ പോലും ഖുതുബക്ക് ഉപദേശിച്ചു. സന്നിഹിതരായവരുടെ മേൽ ഖുതുബ പാരായണം ചെയ്തു എന്നിങ്ങനെയാണ് ഭാഷാർഥം നൽകിയിരിക്കുന്നത്. ഭാഷയിൽ പോലും ഖുതുബ കേവലം ഉപദേശമല്ലെന്ന് ഇതിൽ നിന്നു വ്യക്തമാകുന്നു. ഇസ്ലാമിന്റെ സാങ്കേതിക ഭാഷയിൽ ഖുതുബ പൂർണമായ ഒരു ആരാധനയാണെന്നു കാണാം. ഖത്വീബു ശർബീനി (റ) ഖുതുബയെ നിർവചിക്കുന്നത് ഇപ്രകാരമാണ്.
“അല്ലാഹുവിനെ സ്തുതിച്ചും നബി (സ്വ) യുടെ മേൽ സ്വലാത്ത് ചൊല്ലിയും ആരംഭിച്ചു വസ്വിയ്യത്ത്, ദുആഅ് എന്നിവയാൽ അവസാനിപ്പിക്കപ്പെടുന്ന സംസാരം” (മുഗ്നി, 3/137). ഇമാം ശാഫിഈ (റ) അൽ ഉമ്മ് എന്ന ഗ്രന്ഥത്തിലും താത്വികമായി ഈ വിശദീകരണം നൽകുന്നത് കാണാം. (വാ.1/179) ഖുബാ പ്രത്യേകമായ ആരാധനയാണെന്ന് പി തന്മാർ വ്യക്തമാക്കുന്നു. "അല്ലാഹുവിന്റെ ദിക്റിലേക്ക് നിങ്ങൾ വേഗത്തിൽ പോ വുക.' എന്ന ഖുർആനിലെ ആഹ്വാനം ഇതിലേക്കാണ് വിരൽ ചൂന്നത്. ഇമാം നവവി (റ) എഴുതുന്നു: “ബാങ്കിനു ശേഷം നിർവഹിക്കപ്പെടുന്ന ദിക്ക് ഖുതുബയാകുന്നു” (ശർഹുൽ മുഹദ്ദബ്, 4/513). ഇമാം ബുഖാരി (റ) റിപ്പോർട്ടു ചെയ്ത ഹദീസിലെ ഒരു പരാമർശം ഇപ്രകാരമാണ്. "മലകുകൾ അവരുടെ ഏടുകൾ ചുരുട്ടുകയും ദിക്ക് ശ്രദ്ധിക്കാൻ വി ഇരിക്കുകയും ചെയ്യും' (ബുഖാരി 1/127). ഇവിടെയും ദിക്ക് കൊ ഉദ്ദേശ്യം ഖുതുബയാണെന്നു വ്യക്തം.
ഇബ്നു ഹജർ (റ) എഴുതുന്നു: “നിശ്ചയം ഖുബാ ഒരു ആരാധനയാണ്. അല്ലാഹു വിനെ അതിൽ പറയൽ ആവശ്യമായിരിക്കുന്നു. അതിനാൽ അല്ലാഹുവിന്റെ റസൂലിനെ പറയലും അതിൽ ആവശ്യമായി” (തുഹ്ഫ 2/446).
ഇതേ അഭിപ്രായം ഇബ്നു കസീറും രേഖപ്പെടുത്തിയിട്ടു്. ഖുതുബയെ കേവലം ഒരു
പ്രസംഗമായിക്കാണുന്ന പരിഭാഷാവാദികളുടെ നയം വികലമാണെന്ന് പ്രമാണങ്ങൾ തെളിയിക്കുന്നു. മേൽ വിശദീകരണത്തിൽ ഇത് വ്യക്തമാണ്. ഈ വാദത്തിന് ഖുർആന്റെയും സുന്നത്തിന്റെയും പിന്തുണയില്ല. ആഗോള മുസ്ലിംകൾ ഏകകണ്ഠമായി അം ഗീകരിച്ചതായിരുന്നു ഖുത്ബ അറബിയിലായിരിക്കണമെന്നത്. ഇതിനെതിരെ ആദ്യ മായി രംഗത്തുവന്നത് തുർക്കിയിലെ കമാൽപാഷ എന്ന ഭരണാധികാരിയാണ്. പരിഭാഷാവാദികളുടെ ആചാര്യനായ റശീദ് രിള തന്റെ തഫ്സീറുൽ മനാറിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടു്. “ജുമുഅഃ, പെരുന്നാൾ ഖുതുബകൾ തുർക്കി ഭാഷയിൽ നിർവഹിക്കാൻ കമാൽപാഷ ഉത്തരവിട്ടു. ഇസ്ലാമിന്റെ പിരടി ഒടിച്ചുകളയാനുള്ള നീക്കമായിരുന്നു ഇത്. തുർക്കി യിലെ മുസ്ലിംകൾ ഈ പുത്തൻ ഖുതുബയിൽ അങ്ങേയറ്റം പ്രതിഷേധിക്കുകയും അത് നിർവഹിച്ച ഖത്വീബുമാരെ പരിഹസിക്കുകയും ചെയ്തു” (തഫ്സീറുൽ മനാർ, വാ. 9, പേ. 313).
കമാൽ പാഷക്കു മുമ്പ് മുസ്ലിം ചരിത്രത്തിൽ ഖുതുബ പരിഭാഷ മായിരുന്നില്ലെന്നു റശീദ് രിളയുടെ ഈ വരികളിൽ നിന്നു വ്യക്തമാകുന്നു. അദ്ദേഹത്തിൽ നിന്ന് ആദർശം പഠിച്ച ഖുതുബ പരിഭാഷാ വാദിയായ കെ.എം മൗലവി ഇക്കാര്യം കുറച്ചുകൂടി വ്യക്ത മായി വിശദീകരിക്കുന്നു.
“അനിവാര്യമായും ശ്രദ്ധിച്ചിരിക്കേ ഒരു വസ്തുത ഇവിടെയു്. തീർച്ചയായും സല
ഫുസ്സ്വാലിഹുകൾ, അഥവാ സ്വഹാബികളോ താബിഉകളോ താബിഉത്താബിഉകളോ മത പരമായ ഖുതുബ നിർവഹിക്കുമ്പോൾ അതിന്റെ അനുബന്ധങ്ങൾ പോലും പ്രാദേശിക ഭാഷയിൽ പറയുന്നതായോ അർകാനുകൾ അറബിയിൽ പറഞ്ഞശേഷം പരിഭാഷപ്പെടുത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിലുള്ളതായി ഞാൻ കിട്ടില്ല. നബി (സ്വ) യും സ്വലഫുസ്സ്വാലിഹുകളും ദീനിയായ ഖുതുബകൾ അതിന്റെ റുകൾ, തവാ ബിഉകൾ ഉൾപ്പെടെ അറബിഭാഷയിലായിരുന്നു നിർവഹിച്ചിരുന്നത്. കാരണം മുസ്ലിം കൾക്കെല്ലാവർക്കും പഠിക്കൽ നിർബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാൽ മതപരമായ എല്ലാ ഖുതുബകളും അറബിയിലായിരിക്കൽ അനിവാര്യമാണ്” (അൽ ഇർശാദ് മാസിക, 1926 ജൂലൈ)
ഖുതുബ പരിഭാഷ നിഷിദ്ധമാകാൻ പ്രധാന കാരണം അത് വിശ്വാസികൾ നാളിതുവരെ തുടർന്നുവന്ന മാർഗത്തിനു വിരുദ്ധമാകുന്നു എന്നതാണ്. മുഅ്മിനുകളുടേതല്ലാത്ത മാർഗം പിൻപറ്റുന്നവർ നരകത്തിൽ എത്തിച്ചേരുമെന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു.
വിശ്വാസികളുടേതല്ലാത്ത മാർഗം അവലംബിക്കുന്നതു നിഷിദ്ധമാണെന്ന് ഇമാം റാസി തന്റെ തഫ്സീർ 11144 ൽ വ്യക്തമാക്കിയിട്ടു്.
നബി (സ്വ) യും അവിടുത്തെ പിൻപറ്റിയ മുസ്ലിംകളും ഖുതുബ അറബിയിൽ
നിർവഹിച്ചുവെന്ന് പ്രമാണങ്ങൾ തെളിയിക്കുമ്പോൾ മറ്റൊരുകാര്യം കൂടി നാം ശ്രദ്ധി ക്കണം. ഏതൊരു ഇബാദത്തിലും സാധാരണഗതിയിൽ നബി (സ്വ) യുടെ ഇത്തിബാ ഇന അവലംബമാക്കൽ നിബന്ധനയാണ്. ജുമുഅഃ ഖുതുബയും ഇതിൽ നിന്ന് വ്യത്യ സ്തമല്ല. ഖുതുബയിൽ അറബി ഭാഷ നിബന്ധനയാണെന്നും ഇത് ജനങ്ങൾ തുടർന്നു വന്ന സമ്പ്രദായത്തോട് പിൻപറ്റാൻ വിയാണെന്നും എല്ലാ കർമശാസ്ത്ര പണ്ഡി തന്മാരും വ്യക്തമാക്കിയതായി കാണാം. ചില പ്രസ്താവനകൾ വായിക്കുക.
“ഖുതുബ മുഴുവൻ അറബിയിലായിരിക്കൽ നിബന്ധനയാണ്. മുൻഗാമികളും (സലഫ്) പിൻഗാമികളും (ഖലഫ്) ഇപ്രകാരമാണ് പ്രവർത്തിച്ചത്” (മഹല്ലി, 1/278) “ജനങ്ങൾ ആ രീതി തുടർന്നതുകൊ്.” (ശർഹുൽ കബീർ 4/579) “മുൻഗാമികളെയും പിൻഗാമിക ളെയും പിന്തുടരാൻ വി” (ഫത്ഹുൽ മുഈൻ, പേ. 141, നിഹായ 2/317).
നബി (സ്വ) യുടെ സുന്നത്ത് പരിശോധിച്ചാലും വ്യക്തമാകുന്നത് ഖുതുബ അറബിയിലായിരിക്കണം എന്നാണ്. "ഞാൻ നിസ്കരിക്കുന്നതുപ്രകാരം നിങ്ങൾ നിസ് കരിക്കുവീൻ' എന്ന നബി (സ്വ) യുടെ പ്രസ്താവന ഖുതുബക്കും ബാധകമാണ്. ഖുതുബ എല്ലാ അർഥത്തിലും നിസ്കാരം പോലെ അല്ലെങ്കിലും നിസ്കാരത്തോട് അതിന് തുല്യതയു്. ബുഖാരിയിൽത്തന്നെ ജുമുഅഃ സമയത്ത് കച്ചവടസംഘം വരി കയും ആളുകൾ എഴുന്നേറ്റ് പോവുകയും ചെയ്ത സംഭവത്തെ പരാമർശിക്കുന്ന ഹദീസിൽ "ഞങ്ങൾ നിസ്കരിച്ചു കൊ ിരിക്കെ' എന്നാണ് പറഞ്ഞത്. വാസ്തവത്തിൽ അപ്പോൾ നബി (സ്വ) ഖുതുബ നിർവഹിക്കുകയായിരുന്നു. ഖുതുബയെ സംബ ന്ധിച്ചാണ് ഈ ഹദീസിൽ നിസ്കാരമെന്ന് പ്രയോഗിച്ചതെന്ന് വ്യക്തം. ഖുതുബ നിസ്കാരം പോലെയാണെന്ന് ആധികാരിക ഫിഖ്ഹ് ഗ്രന്ഥങ്ങളും വ്യക്തമാക്കുന്നു. ചില ഉദാഹരണങ്ങൾ കാണുക.
“തീർച്ചയായും ഖുതുബയും നിസ്കാരവും ജംആയി നിർവഹിക്കപ്പെടുന്ന രു നിസ്കാരങ്ങൾക്ക് തുല്യമാണ്.” (തുഹ്ഫ: 2/457) “ഏറ്റവും സ്വഹീഹായ അഭിപ്രായ പ്രകാരം ഖുതുബ നിസ്കാരത്തോട് തുല്യമാണ്” (ശർവാനി, 2/458).
ഖുബാ യിൽ കഴിവുള്ളവൻ നിൽക്കൽ നിബന്ധനയാണെന്നതിന് തെളിവായി ഇമാം ശാഫിഈ (റ) ഉദ്ധരിക്കുന്നു: “ഞാൻ എപ്രകാരം നിസ്കരിക്കുന്നതാണോ നിങ്ങൾ ക ത് അപ്രകാരം നിസ്കരിക്കുക എന്ന ഹദീസാണ് (ശർഹുമുസ്ലിം 6/150). (ഖു നിസ്കാരവും തുല്യമാണെന്നു സാരം) “തീർച്ചയായും ഖുതുബ നിസ്കാരത്തോട് തുല്യമായതാണ്. അഥവാ നിസ്കാരത്തിനു പകരമാണ് (തുഹ്ഫ 2/458).
ഖുതുബ നിസ്കാരത്തോട് തുല്യമാകുമ്പോൾ ഇബാദത്തിലെ പൊതുനിയമം ഇതിനും കൂടി ബാധകമാകുമല്ലോ. നബി (സ്വ) യോടുള്ള ഇത്തിബാഅ് ഖുതുബയിലും പരിഗണിക്കണമെന്ന് ചുരുക്കം. ഖുതുബ പരിഭാഷാവാദികൾ ഉന്നയിക്കുന്ന ചില ചോദ്യങ്ങൾ നമുക്കു വിശകലനം ചെയ്യാം.
ചോദ്യം: നബി(സ്വ)യും സ്വഹാബത്തും ഖുതുബക്ക് അറബിഭാഷ പ്രത്യേകം തിരഞ്ഞ ടുത്തിരുന്നോ?
മറുപടി: അതെ. നബി (സ്വ) യുടെ സ്വഹാബികളിൽ പലരും അനറബി രാജ്യങ്ങളിൽ ഖുതുബ നിർവഹിച്ചപ്പോഴും പ്രാദേശിക ഭാഷക്കു പകരം അറബി മാത്രമാണ് ഉപയോ ഗിച്ചത്. കെ.എം മൗലവി തന്റെ ഫത്വയിൽ ഇത് വ്യക്തമാക്കിയത് മുമ്പ് ഉദ്ധരിച്ചിട്ടു്.
ചോദ്യം: നബി (സ്വ) മറ്റ് പ്രസംഗങ്ങളിലും ഉപദേശങ്ങളിലും അറബി തന്നെയാണല്ലോ ഉപയോഗിച്ചിരുന്നത്. നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തതും അറബിയിൽ തന്നെയായിരുന്നു. ഇവയിലെല്ലാം തന്നെ അറബിഭാഷ ഉപയോഗിക്കൽ പുത്തനാശയമല്ലെങ്കിൽ ഖുതുബയിൽ മാത്രം അതെങ്ങനെയാണ് പുത്തനാശയമാവുക?
മറുപടി: ഖുതുബ കേവലം ഒരു പ്രസംഗമോ ഉപദേശമോ അല്ല. മുഖദായ (കുറേ നിബന്ധനകൾ ഉള്ള ആരാധനയാണ്. മതപ്രസംഗം പോലുള്ളവ മുഖായ (പ്രത്യേക നിബന്ധനകൾ ഇല്ലാത്ത ആരാധനയാണ്. ഖുതുബയുടെ നിർവചനത്തിൽ നിന്ന് ഇത് വ്യക്തമാണ്. ഖുതുബക്ക് കുറേ ഫർളുകളും ശർകളും ഉള്ളതിൽ ഒന്നാണ്, അത് അറബിയിലായിരിക്കണം എന്നത്. ഈ നിബന്ധന പാലിക്കുമ്പോഴേ ഖുബാ സാധു വാകുകയുള്ളൂ. നിസ്കാരത്തിലെ തക്ബീർ, അത്തഹിയ്യാത്ത് തുടങ്ങിയവക്കു തുല്യ മാണ് ഖുബാ എന്ന് പോലും ചില പണ്ഢിതന്മാർ പറഞ്ഞിട്ടു്. ഇതനുസരിച്ച് തക്ബീറും അത്തഹിയ്യാത്തും അറബിയിലായിരിക്കൽ നിർബന്ധമായതുപോലെ ഖുതുബയും അറബിയിലാകൽ നിർബന്ധമാകുന്നു. ശറഹുൽ മുഹദ്ദബ് (2/440), ഇബ്നു കസീർ (3/514), മുനി (1/287) എന്നീ ഗ്രന്ഥങ്ങൾ നോക്കുക.).
സാന്ദർഭികമായി ഒരു കാര്യം കൂടി മാന്യവായനക്കാർ ശ്രദ്ധിക്കുക. ഖുർആനും സുന്നത്തും പിൻപറ്റാൻ നാഴികക്കു നാൽപ്പതു വട്ടം ആഹ്വാനം ചെയ്യുകയും ഞങ്ങളുടെ റോൾമോഡൽ പ്രവാചകാനാണെന്ന് പറയുകയും ചെയ്യുന്നവരോട് അറബിയല്ലാത്ത ഭാ ഷയിൽ ഖുതബ നിർവ്വഹിക്കുന്നതിന് ഒരു ഖുർആൻ വാക്യമോ ഹദീസോ തെളിവായി കൊുവരാൻ ആവശ്യപ്പെടുകയും അവരുടെ പ്രതികരണം വിലയിരുത്തുകയും ചെയ്യുക. ഖുർആനും സുന്നത്തും ഉപേക്ഷിച്ച് തങ്ങളുടെ സ്വന്തം യുക്തിയിലേക്ക് അവർ മടങ്ങുന്നത് നിങ്ങൾക്കു കാണാം.
Created at 2024-11-09 00:38:23