ഖുർആൻ പാരായണ മര്യാദകൾ
ഖുർആൻ പാരായണം ചെയ്യുമ്പോൾ താഴെ കൊടുത്ത അദബുകൾ (മര്യാദകൾ) പാലിക്കൽ സുന്നത്താണ്.
- വുളൂഅ് ചെയ്യുക.
- മിസ്വാക് ചെയ്യുക. നേരത്തെ വുളൂഅ് ചെയ്യുമ്പോൾ മിസ്വാക് ചെയ്തിട്ടുങ്കിലും ഖുർആൻ
- പാരായണ വേളയിൽ അതു പ്രത്യേകം സുന്നത്തു്.
- വൃത്തിയുള്ള സ്ഥലത്തു വെച്ചായിരിക്കുക. മസ്ജിദ് (പള്ളി) ആണ് ഏറ്റവും ഉത്തമം.
- ഖിബ്ലക്ക് അഭിമുഖമായി ഭക്തിപൂർവ്വം തല താഴ്ത്തി ഇരിക്കുക.
- പാരായണം തുടങ്ങുമ്പോൾ "അഊദുബില്ലാഹി മിനശൈത്വാനിർറജീം' (ശപിക്കപ്പെട്ട പിശാചിൽ നിന്നു അല്ലാഹുവിനോട് ഞാൻ കാവൽ തേടുന്നു), "ബിസ്മില്ലാഹിർ റഹ്മാനിർറഹീം' (കാരുണ്യകനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ തുടങ്ങുന്നു) എന്നു ചൊല്ലുക. എന്നാൽ തൗബ സൂറത്തിൽ (9-ാം അദ്ധ്യായം) ബിസ്മി ചൊല്ലരുത്.
- ഖുർആൻ "തർത്തീൽ ചെയ്യുക.(നിയമങ്ങൾ പാലിച്ചുകൊ് സാവകാശം ഓതുന്നതിനാണ് തർത്തീൽ എന്നു പറയുന്നത്).
- അർഥം ചിന്തിച്ചും സാരം ഗ്രഹിച്ചും ഓതുക. അതാണ് ഖുർആൻ പാരായണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശ്യം. അർഥം അറിഞ്ഞില്ലെങ്കിലും പാരായണത്തിന് പ്രതിഫലം ലഭിക്കും. റഹ്മത്തിന്റെ ആയത്ത് ഓതിയാൽ സന്തോഷപൂർവ്വം റഹ്മത്ത് ചോദിക്കുകയും ശിക്ഷയുടെ ആയത്ത് ഓതിയാൽ ഭയത്തോടെ രക്ഷ ചോദിക്കുകയും ചെയ്യുക.
- ഖുർആന്റെ താക്കീതുകൾ ചിന്തിച്ചും തന്റെ വീഴ്ചകൾ ഓർത്തും കരയുക. ശബ്ദഭംഗിയോടെ ഓതുക. പക്ഷേ, ഖുർആൻ കൊ് ഗാനം ആലപിക്കാൻ പാടില്ല.
- നിസ്കരിക്കുന്നവർക്കോ ഉറങ്ങുന്നവർക്കോ ശല്യം നേരിടുകയില്ലെങ്കിൽ ഉറക്കെ ഓതുക. ലോകമാന്യം വരുമെന്ന് കാൽ പതുക്കെ ഓതുന്നതാണ് സുന്നത്ത്.
- ഖുർആൻ ഓതുന്നതിനിടയിൽ സംസാരിക്കുകയോ ചിരിക്കുകയോ അനാവശ്യ പ്രവർത്തന ങ്ങളിൽ ഏർപ്പെടുകയോ ചെയ്യാതിരിക്കുക.
- സജ്ദയുടെ ആയത്ത് ഓതിയാൽ സുജൂദ് ചെയ്യുക.
- ഖുർആൻ ഖത്മ് ചെയ്ത ഉടനെ ദുആഅ് ചെയ്യുക.
- ഒരു ഖത്മ് തീർന്നാൽ ഉടനെ മറ്റൊരു ഖത്മ് തുടങ്ങുക.