
Related Articles
-
CHILDREN
അക്കങ്ങൾ വന്ന വഴി
-
CHILDREN
പശയുടെ പിറവി
-
CHILDREN
പുള്ളിപ്പുലി വിശേഷം
തൊട്ടാൽ ഒട്ടുന്ന പശയുടെ പരസ്യം നിത്യേന നിങ്ങൾ ടി വിയിലും പ്രത ങ്ങളിലും മറ്റും കാണുന്നുാവും. എന്നാൽ പശയുടെ ആദിരൂപം പിറവിയെടുത്തതിന്റെ പിന്നിലെ കഥ നിങ്ങൾക്കറിയുമോ? 1950 ലായിരുന്നു അത്. അമേരിക്കയിലെ ഈസ്റ്റ്മാൻ കൊഡാക് കമ്പനിയിലെ ശാസ്ത്രജ്ഞർ തീവപരീക്ഷണങ്ങളിലാണ്. ഈഥൈൽ സയനോ അലൈറ്റ് എന്ന പദാർഥത്തിലൂടെ വെളിച്ചം കടന്നുപോകുമ്പോൾ എന്തൊക്കെ സംഭവിക്കുമെന്നു കത്തുക യായിരുന്നു അവരുടെ ലക്ഷ്യം. ഒരു ദിവസത്തെ അധ്വാനത്തിനുശേഷം അവർ പരീ ക്ഷണവസ്തുക്കളൊക്കെ തിരികെ വയ്ക്കാൻ തുടങ്ങിയപ്പോഴാണ് പരീക്ഷണത്തിന് ഉപയോഗിച്ച സ്ഫടികക്കട്ടികൾ രും ഒട്ടിപ്പോയകാര്യം അവർ ശ്രദ്ധിച്ചത്.
എന്തും എളുപ്പത്തിൽ ഒട്ടിക്കാവുന്ന സൂപ്പർ ഗ്ലൂവിന്റെ തുടക്കം അങ്ങനെയായിരുന്നു. 1970 ലാണ് പശകളുടെ ലോകത്തിൽ ഒരു വിപ്ലവം തന്നെയെന്നോണം സൂപ്പർ ഗ്ലൂ വിപണിയിലിറങ്ങിയത്. പ്രകൃതിയിൽ നിന്നും കിട്ടുന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് ഒട്ടിക്കുന്ന പതിവ് ആയിരത്തിൽപരം വർഷങ്ങൾക്കുമുമ്പ് ഉായിരുന്നതാണ്. 2400 ബി.സിയിൽ ബാബിലോണിയക്കാരും മെസപ്പൊട്ടോമിയക്കാരും മറ്റും തങ്ങളുടെ കപ്പലുകൾക്കു പോലും ഇത്തരം പശകൾ ഉപയോഗിച്ചിരുന്നതായി ചരിത്രമു്. മൃഗങ്ങളുടെ എല്ലും തോലും തിളപ്പിച്ചായിരുന്നു ഈജിപ്തുകാരുടെ പശനിർമാണം. തേനീച്ചക്കൂട്ടിലെ മെഴുക്, മരക്കറ കുറുകിയ ധാന്യമാവ് എന്നിവയൊക്കെ ആദ്യകാലത്ത് പശക്കായി ഉപയോഗിച്ചിരുന്നു.
Created at 2025-01-11 08:48:46