കുടുംബ ഭദ്രത

മതം ആത്മീയ കാര്യങ്ങളെ മാത്രം പരാമർശിക്കുന്നുവെന്നും അതു
ദൈവവും വ്യക്തികളും തമ്മിലുള്ള ഒരു സ്വകാര്യ ഇടപാടാണെന്നും സാമൂഹിക ജീവിതത്തിലെ ദൈനംദിന ഇടപാടുകളിലും കർമങ്ങളിലും അതിനു യാതൊരു സ്ഥാനവുമില്ലെന്നുമുള്ള ധാരണ മുമ്പു മാത്രമല്ല ഇന്നും ധാരാളം പേർക്ക്. ജീവിതവ്യാപാരങ്ങളിൽ എന്തൊക്കെ ചെയ്താലും ദൈവത്തിന്റെ മുമ്പിൽ മുട്ടുമടക്കിയാൽ, കുമ്പസരിച്ചാൽ മോക്ഷം കരഗതമാക്കാമെന്നാണ് ഇന്ന് പലരുടെയും ധാരണ. ആരാധനാ കർമങ്ങളെ ഏറെ സൂക്ഷ്മതയോടെയും ജീവിത വ്യാപാരങ്ങളെയും പ്രവർത്തനങ്ങളെയും അവസരത്തിനൊത്തും കാണുന്നവരാണ് മുസ്ലിം സമൂഹത്തിൽ പോലും അധിക പേരും. അതുകൊാണ് ഇസ്ലാം ഉദ്ദേശിച്ച വിധത്തിലുള്ള വ്യക്തി സംസ്കരണവും സാമൂഹിക ഭദ്രതയും കൈവരിക്കാൻ നമുക്കു
കഴിയാത്തത്.
സാമൂഹിക സാംസ്കാരിക സാമ്പത്തിക രംഗങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പ്രവാചക ചര്യയുന്നും ഹദീസുകളിൽ അവ വിശദമായി പരാമർശിക്കപ്പെട്ടിട്ടുന്നും വിശ്വാസത്തിന്റെ പൂർണതക്ക് അതു മനസ്സിലാക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേ തുന്നുമുള്ള ബോധം ഇനിയും നമ്മുടെ മനസ്സുകളിൽ ഉറപ്പിക്കേതായു്. ജീവിതത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും തിരുചര്യയിൽ മാതൃക അന്വേഷിക്കുന്ന, ഹദീസുകൾ പരിശോധിക്കുന്ന,
അതറിയാവുന്നവരോട് ഉപദേശം തേടുന്ന ഒരു അവബോധം നമുക്കാവതു്. ഇതു വെറും ആത്മീയതയല്ലെന്നും ഭൗതികതയിലൂന്നിയ ജീവിത വ്യാഖ്യാനമാണെന്നും നാം കാതുമു്.

സമ്പത്ത് സമ്പാദനം, കൈകാര്യം, അപഹരണം, ധൂർത്ത്, സമ്പത്തിനോടുള്ള ആർത്തി, ദുരുപയോഗം, സൂക്ഷിപ്പ്, ആർഭാടം, പൂഴ്ത്തിവെപ്പ്, ലുബ്ധി, കടം, അഴിമതി, പലിശ തുടങ്ങി സമൂഹത്തെ ബാധിക്കുന്നതും വ്യക്തിപരവുമായ സാമ്പത്തിക പ്രശ്നങ്ങൾ, സദാചാരം, സന്മാർഗ ദർശനം, ഉപദേശം, ഉപദ്രവം, അക്രമം, നന്മയും തിന്മയും, ആചാര മര്യാദകൾ, ദരിദ്ര- അഗതി അനാഥ വൃദ്ധ സംരക്ഷണം, കൃഷി, ഇതര ജീവികളുമായുള്ള ബന്ധം, വ്യക്തി ജീവിതത്തിന്റെ ഓരോ അംശങ്ങളേയും സ്പർശിക്കുന്ന കാര്യങ്ങൾ എല്ലാം ഹദീസുകളിൽ വിശദമായി തന്നെ പരാമർശിച്ചിട്ടു്. വിശ്വാസി അതനുസരിക്കാൻ ബാധ്യസ്ഥനാണ്. എന്നിരിക്കെ കേവലം ചില ചടങ്ങുകളിൽ ഇസ്ലാമിക വിശ്വാസത്തെ ഒതുക്കുന്നതിന്റെ അർഥം?
ഓരോ വ്യക്തിയും അവനവനോടു ചോദിക്കേ ചോദ്യമാണിത്. പ്രവാചക ചരിത്രം പാരായണം ചെയ്യുമ്പോഴും പ്രകീർത്തനങ്ങൾ ആവർത്തിച്ചാവർത്തിച്ച് ഉരുവിടുമ്പോഴും തിരുനബി സ്നേഹത്താൽ മനം കുളിരണിയുമ്പോഴും ഒരു ആത്മപരിശോധന നമ്മോടാവശ്യപ്പെടുന്നു. ഈ ചര്യക്ക് എന്റെ മനസ്സിൽ എത്രത്തോളം സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്.

പരസ്പരം അസൂയ വെച്ചുപുലർത്തിയും വിദ്വേഷം പ്രചരിപ്പിച്ചും അപവാദങ്ങളുടെ പ്രചാരകരായും വിശുദ്ധിയുടെ മേൽപട്ടമണിഞ്ഞു കൊ തന്നെ നാം തരം താഴുമ്പോൾ ഓർക്കേ തു്. ഇക്കാര്യത്തിലുള്ള തിരുനബി (സ്വ) യുടെ മുന്നറിയിപ്പുകളെ. ആർത്തിപൂ ലോകത്തിൽ ആഴ്ന്നിറങ്ങി സമ്പത്ത് ശേഖരിക്കാനും സുഖ സൗകര്യങ്ങൾ വലിച്ചുകൂട്ടാനും ഉപഭോഗത്തിന്റെ പുതിയ മേഖലകളിൽ നമ്മുടെ സംഭാവനകൾ ഉറപ്പു വരുത്താനുമുള്ള ആക്രാന്തത്തിന്നിടയിൽ ഒരു നിമിഷമെങ്കിലും ഇക്കാര്യത്തിലെ 'നബിചര്യ മനസ്സിൽ മിന്നിത്തിളങ്ങേതു്. സമ്പത്തും സ്ഥാനമാനങ്ങളും അധികാരങ്ങളും സമ്മാനിച്ച ഹുങ്കിൽ പാവങ്ങളെ മറന്ന്, ജാടയുടെ ലോകത്ത് സ്വയം വലിയവരായി പ്രതിഷ്ഠിക്കുന്നവർ, തന്നെ സമീപിക്കുന്ന ദുർബലർക്ക് മുഖം കൊടുക്കാൻ മടിക്കുന്നവർ, വശ്യവും സമാധാനപൂർണവും ആത്മാർത്ഥവും നിഷ്കളങ്കവുമായ പുഞ്ചിരി മറന്നുപോയവർ, തിരുനബി (സ്വ) യുടെ ഇക്കാര്യത്തിലുള്ള സന്ദേശങ്ങൾ പുനർ വായനക്കു വിധേയമാക്കേതു്.

ഹദീസുകളിലൂടെ നമ്മുടെ തിരുനബി (സ്വ) യെ കാണാൻ കഴിയുന്നു. ഉദാത്തവും ഉത്കൃഷ്ടവും വശ്യമനോഹരവുമായ കാഴ്ച. ഭൂമിയിലെ മണ്ണിൽ ചവുട്ടിനിന്നുകൊ് ആത്മീയതയുടെ അത്യുന്നതിയോളം വളർന്നു ശോഭിക്കുന്ന തിരുനബി (സ്വ) യെ. ദയയാണ്. കാരുണ്യമാണ്. സഹതാപമാണ്. അത്യന്തികമായ ഗുണകാംക്ഷയാണ് അവിടുത്തെ നയനങ്ങളിൽ നിന്നു സമുദായത്തിനു നേരെ ഉതിർന്നുകൊിരിക്കുന്നത്. അങ്ങേയറ്റത്തെ വിനയത്തിന്റെ പ്രതീകമാണവിടുന്ന്. നിശ്ചയദാർഢ്യത്തിന്റെയും ആത്മധൈര്യത്തിന്റെയും സത്യസന്ധതയുടെയും നിഷ്കളങ്കതയുടെയും മാതൃകയാണവിടുന്ന്. സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ള അവശനേയും ഉയർന്ന വിധാനത്തിലുള്ള സമ്പന്നനേയും ഒരേസമയം തഴുകിത്തലോടി ഒരുപോലെയുള്ള മനഃസ്ഥിതിക്കാരാക്കുന്ന ആ സർഗ ശേഷിയുല്ലോ; വിസ്മയകരമായ ആ ശേഷിയുടെ ഉദാത്ത മാതൃക നമ്മുടെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കണം. അപ്പോഴേ നമ്മുടെ തിരുനബി സ്നേഹം യാഥാർത്ഥ്യമാവുകയുള്ളൂ.

Created at 2025-01-05 08:43:14

Add Comment *

Related Articles