Related Articles
-
AKHLAQ
അനീതിയുടെ ഇരുട്ട്
-
AKHLAQ
ആതിഥ്യ ധർമം
-
AKHLAQ
ഐശ്വര്യവാൻ
അബൂസഈദിൽ ഖുദി (റ) പറയുന്നു: അല്ലാഹുവിന്റെ തിരുദൂതർ പറയുന്നതു ഞാൻ കേട്ടു. "സദസ്സുകളിൽ ഏറ്റം ഉത്തമം അവയിൽ ഏറ്റം വിശാലമായതാണ്' (അബൂദാവൂദ് 4820). അബ്ദുല്ലാഹിബ്നു ഉമർ (റ) ഉദ്ധരിക്കുന്നു: നബി (സ്വ) പ്രസ്താവിച്ചു: 'നിങ്ങളിലൊരാളും മറ്റൊരാളെ അയാളുടെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽപിച്ച് അവിടെ ഇരിക്കരുത്. പ്രത്യുത നിങ്ങൾ സൗകര്യപ്പെടുത്തുകയും വിശാലതയാക്കുകയും ചെയ്യുക.' ഈ ഹദീസിന്റെ നിവേദകനായ ഇബ്നു ഉമർ (റ) തനിക്കു വി മറ്റൊരാൾ അയാളുടെ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് കൊടുത്താൽ, അവിടെ ഇരിക്കുമായിരുന്നില്ല (ബുഖാരി 6229, മുസ്ലിം 2177). അബ്ദുല്ലാഹിബിന് അംറ് (റ), റസൂൽ തിരുമേനി (സ്വ) പ്രസ്താവിച്ചതായി ഉദ്ധരിക്കുന്നു. “അടുത്തിരിക്കുന്ന രു പേർക്കിടയിൽ കയറിയിരുന്ന് അവരെ വേർപിരിക്കുന്നത് ഒരാൾക്കും അനുവദനീയമല്ല; അവരിരുവരുടേയും അനുവാദമുങ്കിലല്ലാതെ” (അബൂദാവൂദ് 4824, തുർമുദി 2753).
അബൂഹുറയ്റഃ (റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ റസൂൽ പറഞ്ഞു: “നിങ്ങളിലൊരാൾ ഒരു സദസ്സിൽ നിന്നെഴുന്നേൽക്കുകയും പിന്നീടു തൽസ്ഥാനത്തേക്കു തിരിച്ചു വരികയും ചെയ് താൽ അവനാണ് ആ ഇരിപ്പിടത്തിന് ഏറ്റം അർഹൻ' (മുസ്ലിം 2179).
സദസ്സുകൾ വിശാലമായിരിക്കണം. എന്തൊരാവശ്യത്തിനാണോ സദസ്സ് സംഘടിപ്പിക്കുന്നത് അതിനനുസൃതമായ വിശാലത ആ സദസ്സിനായിരിക്കണം. സദസ്സിൽ പങ്കെടുക്കേവരും പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നവരുമായ ആളുകളെ ഉൾക്കൊള്ളാനുള്ള വിശാലത വേണം. തിങ്ങി ഞെരുങ്ങി നിന്നാൽ കാര്യങ്ങൾ വേവിധം ശ്രവിക്കാനോ ശ്രദ്ധിക്കാനോ ചർച്ച ചെയ്യാനോ
സാധിക്കുകയില്ല. ആവശ്യമായ വികാസം സദസ്സിനു നേരത്തെ നൽകാതെ ഹ്രസ്വമായി സംഘടിപ്പിച്ചാൽ വൈകിയെത്തുന്നവർക്കോ ഇടക്കിടെ വരുന്നവർക്കോ വി സദസ്സു പുനഃസംഘാടനം നടത്തിക്കൊിരിക്കേി വരും. അതു സദസ്സിന് അഭംഗിയും സദസ്യർക്ക് ശല്യവുമാണ്. മാത്രമല്ല, ഇടുങ്ങി ഞെരുങ്ങിയ സദസ്സിൽ നിന്ന് ഇടക്കു വല്ല കാരണ വശാലും പുറത്ത് പോകി വന്നാൽ ശല്യം സൃഷ്ടിക്കാതെ പുറത്തു പോകാൻ സാധിക്കില്ല. എല്ലാം കൊം അഭികാമ്യം ആവശ്യത്തിന് വിശാലമായ സദസ്സു തന്നെ. അതുകൊ് തന്നെയാണ് സദസ്സുകളിൽ ഏറ്റം ഉത്തമം ഏറ്റം വിശാലമായതാണെന്ന് നബി തിരുമേനി പ്രസ്താവിച്ചത്.
പര്യാപ്തമായ വിശാലതയിൽ സദസ്സു സംഘടിപ്പിച്ചാലും അപ്രതീക്ഷിതമായി സദസ്സിൽ പങ്കെടുക്കാനാഗ്രഹിച്ചു വല്ലവരും എത്തിച്ചേർന്നേക്കാം. അപ്പോൾ സദസ്സ്യർ പരമാവധി സഹകരിച്ച് അവരെക്കൂടി സദസ്സിൽ കയറ്റി ഇരുത്താൻ ശ്രമിക്കണം. അതു സൗഹൃദത്തിന്റേയും മാന്യതയുടെയും ഭാഗമാണ്. സർവ്വോപരി സത്യവിശ്വാസത്തിന്റെ ലക്ഷണവും. തനിക്കൊരു ഇരിപ്പിടം നേരത്തെ ലഭിച്ചു കഴിഞ്ഞാൽ പിന്നീടു വരുന്നവരെ, ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാതെ അവഗണിക്കുന്നത് ഒരു വിശ്വാസിക്കും ഭൂഷണമല്ല. ഉള്ള ഒഴിവിലോ വിടവിലോ മറ്റാരെങ്കിലും കയറി ഇരുന്നാൽ തന്റെ സുഖകരമായ ഇരുത്തത്തിനു ഭംഗമേൽക്കുമെന്നു കരുതി സ്വശരീരം പരമാവധി വികസിപ്പിച്ചു വിടവു പൂരിതമാക്കിക്കാണിക്കാൻ ശ്രമിക്കുന്ന സങ്കുചിതത്വം വളരെ ഹീനമാണ്. വിശുദ്ധ ഖുർആൻ പറയുന്നു: “സത്യവിശ്വാസികളേ, സദസ്സുകളിൽ സൗകര്യം ചെയ്യുക എന്നു നിങ്ങളോടു പറയപ്പെട്ടാൽ നിങ്ങൾ സൗകര്യം ചെയ്തു കൊടുക്കുക. എങ്കിൽ അല്ലാഹു നിങ്ങൾക്കും സൗകര്യം ചെയ്തു തരും. സദ്കർമ്മങ്ങളിലേക്ക് എഴുന്നള്ളുക എന്നു നിങ്ങളോടു പറയപ്പെട്ടാൽ നിങ്ങൾ അവയിലേക്ക് എഴുന്നള്ളണം. എങ്കിൽ നിങ്ങളിൽ നിന്നു സത്യവിശ്വാസികളായിട്ടുള്ളവരെയും വിജ്ഞാനം നൽകപ്പെട്ടവരേയും അല്ലാഹു പല പടികളിൽ ഉയർത്തുന്നതാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്ന കാര്യങ്ങളെ സംബന്ധിച്ചു സൂക്ഷ്മജ്ഞന് (58:11).
സദസ്സിലേക്കു വരുമ്പോൾ സദസ്സ്യർക്കു സലാം പറയണം. സദസ്സിൽ നിന്ന് എഴുന്നേറ്റു പോവുമ്പോഴും അതു സുന്നത്താണ്. നബി (സ്വ) പറയുന്നു: “നിങ്ങളിലൊരാൾ ഒരു സദസ്സിലെത്തിച്ചേർന്നാൽ അവൻ സലാം പറയട്ടെ'. ഇനി എഴുന്നേറ്റു പോവാൻ ഉദ്ദേശിച്ചാലോ? എന്നാലും സലാം പറയണം. ഒന്നാമത്തേതു രാമത്തേതിനേക്കാൾ ബന്ധപ്പെട്ടതല്ല' (രും തുല്യ പ്രാധാന്യമുള്ളതാണ്) (അബൂദാവൂദ് 5208, തുർമുദി 2707). ഒരു പുണ്യകരമായ സദസ്സിൽ നിന്ന് അനിവാര്യ കാര്യത്തിനു വേി എഴുന്നേറ്റു പോവി വന്നാൽ തന്റെ അഭാവത്തിൽ നടക്കുന്ന പുണ്യകർമ്മങ്ങളിൽ തനിക്കു കൂടി പങ്കാളിത്തം ലഭിക്കാൻ കാരണമാണ് സദസ്സു വിടുമ്പോഴുള്ള സലാം. മുആവിയതു ബിൻ ഖുർക്കു തന്റെ ിതാവു നൽകിയ ഉപദേശം കാണുക. “കുഞ്ഞുമകനേ, നീ ഒരു സദസ്സിൽ അതിലെ ഗുണം പ്രതീക്ഷിച്ചിരിക്കുകയും എന്നിട്ടു വല്ല ആവശ്യത്തിനുമായി വേഗം പോകി വരികയും ചെയ്താൽ നിങ്ങൾക്കു സലാം' എന്നു സദസ്സിനു സലാം പറഞ്ഞു പിരിയുക. എങ്കിൽ അവിടെ അവർ നേടുന്ന പുണ്യത്തിൽ നിനക്കും പങ്കുകൊള്ളാം” (അൽ അദബുൽ മുഹദ് 148).
ഒരു സദസ്സിൽ സലാമിന് അർഹരും അല്ലാത്തവരുമുങ്കിൽ അർഹരെ ലക്ഷ്യം വെച്ചു സദസ്സിനു പൊതുവായി സലാം പറയാവുന്നതാണ്. നബി (സ്വ) ഒരിക്കൽ മുസ്ലിംകളും
വിഗ്രഹാരാധകരായ ബഹുദൈവ വിശ്വാസികളും ജൂതന്മാരും അടങ്ങുന്ന സദസ്സിനരികെ നടന്നു പോകാനിടയായി. അപ്പോൾ ആ സദസ്സ്യർക്കു അവിടന്നു സലാം പറഞ്ഞു (ബുഖാരി 2987, മുസ്ലിം 1798.) ഒറ്റ സലാം മുഴുവരെയും കേൾപ്പിക്കാൻ കഴിയാത്ത വിധം സദസ്സു വലുതെങ്കിൽ ആദ്യം കാണുന്നവർക്കു സലാം പറയണം. അവരുടെ സമീപത്തു തന്നെ സ്ഥലം പിടിക്കുന്നുവെങ്കിൽ ആ സലാം മതി. അവിടന്നു മുമ്പോട്ടു നീങ്ങി മറ്റൊരു സംഘത്തിനടുത്തിരിക്കുന്നുവെങ്കിൽ അവർക്കു വേറെ സലാം പറയണം (ശർവാനി 9/228). അപ്പോൾ ഒരു വലിയ സദസ്സിൽ കയറി മുമ്പോട്ടു പോകുന്നെങ്കിൽ പലതവണ സലാം പറയി വരും. അനസ് (റ) പറയുന്നു: 'നബി (സ്വ) ഒരു സമൂഹത്തെ സമീപിച്ചാൽ അവർക്കു മൂന്നു തവണ സലാം പറയുമായിരുന്നു' (ബുഖാരി).
ഏതു സദസ്സിനും ഏതു സമയത്തും സലാം പറയാവതല്ല. ആഹാര പാനീയങ്ങൾ കഴിച്ചു കൊ ിരിക്കുന്നവർക്കു സലാം പറയൽ സുന്നത്തില്ല. നിസ്കാരം, സുജൂദ്, ഹജ്ജ്, ഉംറയിലെ തൽ ബിയ്യത്ത്, ബാങ്ക്, ഇഖാമത്, ഖുതുബ എന്നീ കാര്യങ്ങളിൽ വ്യാപൃതരായവർക്കോ ഖുതുബ ശ്ര ദ്ധിച്ചു കൊിരിക്കുന്നവർക്കോ സലാം പറയൽ സുന്നത്തില്ല. അപ്രകാരം തന്നെ പ്രാർഥനയിൽ മുഴുകിയ വ്യക്തിക്കും ആഴത്തിൽ ചിന്തിച്ചു ശ്രദ്ധയോടെ ഖുർആൻ പാരായണം ചെയ്തു കൊ ിരിക്കുന്ന വ്യക്തിക്കും സലാം പറയൽ സുന്നത്തില്ല (തുഹ്ഫ 9/228). അധ്യാപകനും വിദ്യാർഥികൾക്കും സലാം പറയൽ സുന്നത്തുങ്കിലും അവർ തങ്ങളുടെ ജോലിയിൽ ലയിച്ചിരിക്കേ സലാം പറയുന്നത് അവർക്കു വിഷമം സൃഷ്ടിക്കുമെങ്കിൽ സലാം പറയൽ സുന്നത്തില്ല (ശർവാനി 9/228). ഒരു സംഘത്തിലെ ചിലരെ മാത്രം തിരഞ്ഞു പിടിച്ചു പ്രത്യേകമായി സലാം പറയുന്നതു കറാഹത്താണ് (കയശറ 9/228).
നന്മ വിളയുന്ന സദസ്സുകൾ കാൽ അവയിൽ കയറി ഇരിക്കാൻ ശ്രമിക്കണം. അവഗണിച്ചു പി തിരിഞ്ഞു പോകാനോ ലജ്ജിച്ച് അകന്നിരിക്കാനോ പാടില്ല. റസൂൽ തിരുമേനി പള്ളിയിൽ ജനങ്ങളോടൊപ്പം ഇരിക്കവേ മൂന്നുപേർ മുന്നിട്ടു വന്നു. അവരിലൊരാൾ സദസ്സിലേക്കടുക്കാതെ പിന്തിരിഞ്ഞു പോയി. അവശേഷിക്കുന്ന രു പേരിലൊരാൾ സഭയിൽ ക ഒഴിവിൽ കയറിയിരുന്നു. അപരൻ അവർക്കു പിന്നിൽ മാറിയിരിക്കുകയും ചെയ്തു. പ്രവാചകർ തന്റെ വിഷയത്തിൽ നിന്നു വിരമിച്ചപ്പോൾ ഇപ്രകാരം പറഞ്ഞു: “ഈ മൂവരെ സംബന്ധിച്ചു ഞാൻ നിങ്ങൾക്കു പറഞ്ഞ് തരട്ടെയോ? അവരിലൊരാൾ അല്ലാഹുവിലേക്ക് അഭയം പ്രാപിച്ചു. അതിനാൽ അല്ലാഹു അവന് അഭയം നൽകി. അപരനാകട്ടെ ലജ്ജിച്ചു മാറി ഇരുന്നു. അപ്പോൾ അവനെ ക്കുറിച്ച് അല്ലാഹുവും ലജ്ജിച്ചു. മറ്റേയാൾ പിന്തിരിഞ്ഞു കളഞ്ഞു. തന്നിമിത്തം അല്ലാഹുവും പി തിരിഞ്ഞു കളഞ്ഞു (ബുഖാരി, മുസ്ലിം).
സദസ്സിൽ നിന്നു ഒരാളെ എഴുന്നേൽപ്പിച്ചു തൽസ്ഥാനത്തിരിക്കാൻ പാടില്ല. രു പേരുടെ ഇടയിൽ അവരുടെ സമ്മതമില്ലാതെ കയറി ഇരിക്കാനും പാടില്ല. സഭാമധ്യത്തിൽ കയറി ഇരിക്കുന്നതും അഭികാമ്യമല്ല. സദസ്സിന്റെ മധ്യത്തിൽ കയറിയിരിക്കുന്നവരെ നബി (സ്വ) ശപിച്ചതായി ഹുദൈഫ (റ) ഉദ്ധരിച്ചിട്ടു്. വഴിയിൽ സദസ്സു സംഘടിപ്പിച്ചു യാത്രക്കാർക്കു ബുദ്ധിമുട്ടുാക്കാൻ പാടില്ല. വഴികളും റോഡുകളും യാത്രക്കുള്ളതാണ്. യാത്രക്കാരെ വിഷമിപ്പിക്കും വിധം അവിടെ ഇരിക്കാവതല്ല. അവരെ ഉപദ്രവിക്കാത്ത വിധം വിശ്രമത്തിനോ ഇടപാടിനോ മറ്റു വല്ല ആവശ്യത്തിനോ അവിടെ ഇരിക്കാവുന്നതാണ് (തുഹ്ഫ 6/216).
ഒരു സ്ഥലത്ത് ആദ്യം സ്ഥലം പിടിച്ചവനാണ് അതിന്റെ ഉപയോഗാവകാശം. ഒരേ സമയം ഒരേ സീറ്റിൽ രാളെത്തിപ്പെടുകയും അവർ തമ്മിൽ തർക്കിക്കുകയും ചെയ്താൽ നറുക്കിട്ടാണു പ്രശ്നം പരിഹരിക്കേത്. വിശ്രമം തുടങ്ങിയ നൈമിഷിക ആവശ്യത്തിന് ഒരാൾ സ്ഥലം പിടിച്ചാൽ അവിടം വിടുന്നതോടെ അയാളുടെ അവകാശം നഷ്ടമാകും. ഇടപാടിനോ ജോലിക്കോ സ്ഥലം പിടിച്ചാൽ ആ തൊഴിലുപേക്ഷിക്കുകയോ അല്ലെങ്കിൽ സ്ഥലമാറ്റം നടത്തുകയോ ചെയ്യുന്നുവെങ്കിൽ അതോടെ അയാളുടെ അവകാശം നഷ്ടമാകും. ഒരാൾ ഉപയോഗിച്ചു കൊ ിരിക്കുന്ന ഒരിടം അയാൾ തൽക്കാലം വിട്ടു പോയാൽ തിരിച്ചു വന്നാലും ഉപയോഗാവകാശമു ാകും. അയാൾ അവിടം കയ്യൊഴിക്കുകയോ അയാളുടെ വേർപാട് ദീർഘിക്കുകയോ ചെയ്ത ാൽ മാത്രമേ അയാളുടെ അവകാശം നഷ്ടപ്പെടുകയുള്ളൂ (തുഹ്ഫ 6/218).
പള്ളിയിൽ ഒരാൾ ഫത്വ കൊടുക്കുന്നതിനോ ഖുർആൻ പഠിപ്പിക്കുന്നതിനോ മതവിദ്യാഭ്യാസം നൽകുന്നതിനോ ഒരു സ്ഥലം പതിവാക്കിയാൽ അവിടെ അയാൾക്ക് ഉപയോഗാവകാശം ഉായിരിക്കും (തുഹ്ഫ 6/219). തനിക്കുമാത്രം ഉപകാരപ്പെടുന്ന ഖുർആൻ പാരായണം, ദിക്, നിസ്കാരം എന്നിവക്കു വേി പള്ളിയിൽ ഒരു സ്ഥലം ഒരാൾ ഒരിക്കൽ ഉപയോഗിച്ചാൽ ആരാധന കഴിയുന്നതുവരെ മാത്രമേ അവിടെ അയാൾക്ക് അവകാശം ഉായിരിക്കുകയുള്ളൂ. വല്ല ആവശ്യത്തിനു വേ ിയും പുറത്തു പോയാൽ തിരിച്ചു വരുമ്പോൾ ആ ആരാധനക്കു വി ആ സ്ഥലം ഉപയോഗപ്പെടുത്തുവാനുള്ള മുൻഗണനാവകാശം അവനു്. അതു കൊ് അ വന്റെ അനുവാദമോ സംതൃപ്തി പ്രതീക്ഷയോ ഇല്ലാതെ അവന്റെ അവകാശമറിയാവുന്ന വല്ല ഒരാളും അവിടെയിരിക്കുന്നതു ഹറാമാണ്. പക്ഷേ, നിസ്കാരത്തിനു സമയമാവുകയും അണികൾ നിലയുറപ്പിക്കുകയും ചെയ്താൽ അവൻ തിരിച്ചെത്തിയില്ലെങ്കിൽ ആ വിടവ് നികത്താവുന്നതാണ്. എന്നാൽ അവൻ സ്വന്തമായി ആരാധനക്ക് വേി ഇരുന്നിടത്തു നിന്ന് അകാരണമായി പുറപ്പെടുകയോ അല്ലെങ്കിൽ തിരിച്ചുവരണമെന്ന ഉദ്ദേശ്യമില്ലാതെ കാരണത്തിനു വി പുറപ്പെടുകയോ ചെയ്താൽ അവന്റെ അവകാശം നിരുപാധികം നഷ്ടപ്പെടും (തുഹ്ഫ 6/219 - 222).
ഒരു സദസ്സിൽ പങ്കെടുത്താൽ അവിടെ കതോ കേട്ടതോ ആയ സകല കാര്യങ്ങളും വിവേചനമില്ലാതെ റിപ്പോർട്ടു ചെയ്യാൻ പാടില്ല. രഹസ്യങ്ങളോ ദോഷകരമായ കാര്യങ്ങളോ ശ്ലീലേതരങ്ങളായ സംഗതികളോ റിപ്പോർട്ടു ചെയ്യാൻ പാടില്ല. അതു വിശ്വാസ്യതക്കു നിരക്കാത്തതാണ്. സദസ്യൻ വിശ്വസ്തനായിരിക്കണമെന്നാണ് പ്രവാചകരുടെ അധ്യാപനം. എന്നാൽ സമൂഹത്തിനോ വ്യക്തികൾക്കോ ദോഷകരമായ ഒരു തീരുമാനമോ സംസാരമോ കേൾക്കാൻ ഇടയായാൽ അതു റിപ്പോർട്ടു ചെയ്തില്ലെങ്കിൽ അപകടം വരുമെന്നു കാൽ പുറത്തു പറയേതാണ്. ഉദാഹരണത്തിന് അന്യായമായി ഒരാളെ വധിക്കാനോ അല്ലെങ്കിൽ ഒരു സ്ത്രീയെ വ്യഭിചരിക്കാനോ അതുമല്ലെങ്കിൽ ഒരാളുടെ ധനം പിടിച്ചെടുക്കാനോ ഒരു സദസ്സിൽ രഹസ്യാലോചനയായി. ഇതു പുറത്തു പറഞ്ഞില്ലെങ്കിൽ മേൽ പ്രശ്നങ്ങൾ സംഭവിക്കും എന്നു കാൽ ആ വിവരം വെളിപ്പെടുത്തുന്നത് വിശ്വാസ്യതക്ക് വിരുദ്ധമല്ല. റസൂൽ (സ്വ) പറയുന്നു: "സദസ്സുകളുടെ മേന്മ സദസ്യരുടെ വിശ്വാസ്യതയെ ആശ്രയിച്ചിരിക്കുന്നു. മൂന്നു സഭകളൊഴിച്ച്. നിഷിദ്ധ രക്തം ഒഴുക്കാൻ തീരുമാനിച്ച സദസ്സ്, വ്യഭിചാരത്തിനു തീരുമാനമെടുത്ത സഭ, അന്യായമായി മറ്റൊരാളുടെ ധനം പിടിച്ചടക്കാൻ ആലോചന നടത്തിയ സദസ്സ്' (അബൂദാവൂദ്).
സദസ്സുകളിൽ പലപ്പോഴും അറിഞ്ഞോ അറിയാതെയോ അഭംഗിയായ പ്രവർത്തനങ്ങളോ അനഭികാമ്യമായ സംസാരങ്ങളോ നടന്നേക്കാം അതിനു പ്രായശ്ചിത്തം നടത്തിയതിനു ശേഷം മാത്രമേ സദസ്സു പിരിയാവൂ. എന്താണു പ്രായശ്ചിത്തം? അതു ദിക്റോ സ്വലാത്തോ അതു രും കൂടിയോ നടത്തുകയാണ്.
നബി (സ്വ) പറയുന്നു: "ഒരാൾ ഒരിടത്തിരുന്നു. എന്നിട്ട് അല്ലാഹുവിനെ പ്രകീർത്തനം നടത്താതെ എഴുന്നേറ്റു പോയാൽ അല്ലാഹുവിങ്കൽ നിന്നുള്ള ഒരു അധിക്ഷേപം അവനാകാതിരിക്കില്ല (അബൂദാവൂദ് 4835). വല്ല സമൂഹവും ഒരു സദസ്സിലിരുന്ന് അല്ലാഹുവിനു ദിക്ക് ചെയ്യുകയും അവരുടെ പ്രവാചകന്റെ മേൽ സ്വലാത്തു നടത്തുകയും ചെയ്യാതെ സ്ഥലം വിട്ടാൽ അവർക്ക് അതിന്റെ തിക്തഫലം ഉകാതിരിക്കില്ല. അവനുദ്ദേശിക്കുന്നുവെങ്കിൽ അവരെ ശിക്ഷിക്കും. അവനുദ്ദേശിക്കുന്നുവെങ്കിൽ അവർക്കു പൊറുത്തു കൊടുത്തെന്നും വരും (തിർമുദി).
Created at 2025-01-02 08:41:58