Related Articles
-
-
AQAEDA
തവസ്സുൽ സാമൂഹികതയുടെ തേട്ടം
-
AQAEDA
നബി(സ്വ)യുടെ അസാധാരണത്വം
സൈദ്ധാന്തിക തലത്തിൽ മാത്രമല്ല, പ്രായോഗിക തലത്തിൽ തന്നെ മതവുമായി ഒട്ടിനിൽക്കുന്ന ഒരു സംസ്കാരമാണ് തവസ്സുൽ. അതിന് ആദം നബിയോളം പഴക്കമു്. സ്വർഗം വരെ അത് തുടർന്നുകൊിരിക്കുകയും ചെയ്യും.
മനുഷ്യപിതാവാണ് ആദം നബി (അ). ലോകത്തെ ആദ്യ മുസ്ലിമും അവർ തന്നെ. അ തിനാൽ ആദ്യമായി അല്ലാഹുവിനോട് പ്രാർഥിച്ച മനുഷ്യനും ആദം നബിയായിരിക്കണം. അല്ലാഹുവിന്റെ മുൻനിശ്ചയപ്രകാരം ആദം നബി (അ) യെ സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെടാൻ ഇടയായപ്പോൾ അല്ലാഹുവിനോട് പ്രാർഥിച്ച സംഭവം ചില ഹദീസുകളിൽ വന്നിട്ടു്. ആ പ്രാർഥനയിൽ നബി (സ്വ) യെ മുൻനിർത്തിയുള്ള തവസ്സുൽ ഉ് എന്നത്കൗ തുകകരമായിരിക്കുന്നു. ഹദീസ് ഇങ്ങനെ.
ഉമർ (റ) ൽ നിന്ന് ഉദ്ധരിക്കുന്നു. നബി (സ്വ) പറഞ്ഞു. ആദം (അ) ൽ നിന്ന് പിഴവ് മായപ്പോൾ ആദം (അ) ഇങ്ങനെ പ്രാർഥിച്ചു. നാഥാ, മുഹമ്മദ് നബി (സ്വ) യുടെ ഹഖ് കൊ് നീ എനിക്ക് പൊറുത്ത് തരണേ. അപ്പോൾ അല്ലാഹു പറഞ്ഞു. “ആദം, താങ്കളെങ്ങനെയാണ് മുഹമ്മദ് (സ്വ) യെ അറിഞ്ഞത്? ഞാൻ അവിടുത്തെ സൃഷ്ടിച്ചിട്ടില്ലല്ലോ. അപ്പോൾ ആദം പ്രതികരിച്ചു. നാഥാ, നീ എന്നെ സൃഷ്ടിക്കുകയും ആത്മാവ് നൽകുകയും ചെയ്തപ്പോൾ ഞാൻ തല ഉയർത്തിനോക്കി. അപ്പോൾ അർശിന്മേൽ ലഇലാഹ ഇല്ലല്ലാഹ് മുഹമ്മദുറസൂലുല്ല' എന്ന് എഴുതി വെച്ചതായി ഞാൻ കൂ. നിന്റെ പേരിന്റെ കൂടെ നിനക്ക് ഏറ്റവും ഇഷ്ടമുള്ളവരെയല്ലാതെ ചേർക്കുകയില്ലെന്ന് ഞാൻ മനസ്സിലാക്കി. അല്ലാഹു പറഞ്ഞു. അതെ താങ്കൾ സത്യം പറഞ്ഞിരിക്കുന്നു. മുഹമ്മദ് (സ്വ) എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിതന്നെ. അദ്ദേഹത്തിന്റെ ഹഖ് കൊ് നിങ്ങൾ എന്നോട് പ്രാർഥിക്കുക. ഞാൻ നിങ്ങൾക്ക് പൊറുത്തു തന്നിരിക്കുന്നു" ഈ സംഭവം ഹാകിം തന്റെ മുസ്തദ്റകിലും ത്വബ്റാനി ജാമിഉസ്സഗീറിലും, അബൂ നുഐം ദലാഇലിലും, ഇബ്നുഅസാകിർ തന്റെ തരീഖിലും, സയ്യിദുസുംഹൂദി വഫാഉൽ വഫയിലും, ഇമാം സുബ്കി ശിഫാഉസ്സഖാമിലും ഉദ്ധരിച്ചിട്ടു്. ഹാക്കിം ഈ ഹദീസ് സ്വാഹീഹാണെന്ന് പ്രഖ്യാപിച്ചിട്ടുമു്. 4:371
റാവിമാരെ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കി വല്ല മൈനസ് മാർക്കുകളും കത്തി 'വാറോല' എന്ന് അപരനാമം കൊടുത്തു വലിച്ചെറിയാൻ വിധേയത്വത്തിന് ഒരുക്കമല്ലാത്ത സങ്കുചിത തൗഹീദ് വാദികൾക്ക് സാധിച്ചേക്കാം. പക്ഷേ, അങ്ങനെ വരുമ്പോൾ ഒരു ശിർക്ക് സ്ഥാപിച്ചെടുക്കാൻ വേി ആദം നബിയുടേയും തിരുനബിയുടേയും മേൽ കള്ളം ചാർ ത്തുന്ന വാറോലയുടെ പ്രചാരകരാണ് മേൽചൊന്ന മഹാന്മാർ എന്ന് സമ്മതിക്കിവരും. ഹൃദയമില്ലാത്ത തീവ്രവാദം പക്ഷേ അതിനും മടിക്കില്ല.
Created at 2024-11-01 06:44:19