
Related Articles
-
AQAEDA
ബറകത്തെടുക്കൽ
-
AQAEDA
നബി(സ്വ)യുടെ അസാധാരണത്വം
-
AQAEDA
അല്ലാഹുവിന്റെ വിശേഷണങ്ങൾ
നബി (സ്വ) യിൽ നിന്ന് മതം പഠിച്ച സ്വഹാബത്തും തവസ്സുലിൽ ഭീകരത ക ിരുന്നില്ല. മറിച്ച് അവരുടെ സംസ്ക്കാരത്തിന്റെ ഭാഗമായിരുന്നു തവസ്സുൽ ക്ഷാമം നേരിടുമ്പോൾ സച്ചരിതരെ മാധ്യമമാക്കി അല്ലാഹുവിനോട് പ്രാർഥിക്കുക അവരുടെ ശൈലിയായിരുന്നു. അനസ് (റ) പറയുന്നു. ജനങ്ങൾക്ക് ക്ഷാമം നേരിട്ടപ്പോൾ ഉമർ(റ)അബ്ബാസ്(റ)നെ കെട്ട് തവസ്സുൽ ചെയ്തു. ഇങ്ങനെ പ്രാർഥിക്കയായി. "നാഥാ, ഞങ്ങൾ ഞങ്ങളുടെ പ്രവാചകനെ ഇടയാള നാക്കി നിന്നോട് പ്രാർഥിക്കാറുായിരുന്നു. അങ്ങനെ നീ ഞങ്ങൾക്ക് മഴ വർഷിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നിതാ ഞങ്ങൾ നിന്റെ നബിയുടെ പിതൃവ്യനെ കൊ് തവസ്സുൽ ചെയ്ത് നിന്നോട് പ്രാർഥിക്കുന്നു. നീ ഞങ്ങൾക്ക് മഴ വർഷിപ്പിച്ച് തരണേ. ഈ പ്രാർഥന കാരണം അവർക്ക് മഴ വർഷിക്കപ്പെട്ടിരുന്നു. (ബുഖാരി 1/137)
അന്ധത പോലുള്ള ഗുരുതരമായ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ പോലും നബിയെ കൊ സ്വഹാബികൾ തവസ്സുൽ ചെയ്യാറുായിരുന്നു. ഒരുദാഹരണം കാണുക. ഉസ്മാനു ബ്നു ഹുനൈഫ് ഉദ്ധരിക്കുന്നു..
അന്ധനായ ഒരു മനുഷ്യൻ നബി (സ്വ) യുടെ അടുക്കൽ വന്ന് ഇപ്രകാരം പറയുകയുായി. എന്റെ അനാരോഗ്യം (അന്ധത പരിഹരിച്ച് കിട്ടാൻ നിങ്ങൾ അല്ലാഹുവിനോട് പ്രാർഥിക്കണം നബി (സ്വ) പറഞ്ഞു. ഒന്നുകിൽ ഞാൻ പ്രാർഥിക്കാം, അല്ലെങ്കിൽ നിനക്ക് ക്ഷമിക്കാം. നിന്റെ അഗ്രഹം പോലെ, എന്നാൽ ക്ഷമിക്കുന്നതാണ് നിനക്ക് ഉത്തമം. വീം അങ്ങ് പ്രാർഥിക്കുക എന്നപേക്ഷിച്ചപ്പോൾ നബി (സ്വ) അദ്ദേഹത്തോട് നന്നായി വുളു ചെയ്ത് ഇങ്ങനെ ദുആ ചെയ്യാൻ കൽപിച്ചു.
അല്ലാഹുവേ കാരുണ്യത്തിന്റെ പ്രവാചകനായ നിന്റെ പ്രവാചകൻ മുഹമ്മദ് നബി (സ്വ) യെ മുൻ നിർത്തി ഞാൻ നിന്നോട് ചോദിക്കുന്നു. മുഹമ്മദ് (നബിയേ) എന്റെ ഈ ഉദ്ദേശ്യം സാധിച്ച് കിട്ടുന്നതിൽ അങ്ങയെ ഇടയനാക്കി ഞാനിതാ എന്റെ നാഥനിലേക്ക് മുന്നിടുന്നു. എന്റെ കാര്യത്തിൽ മുഹമ്മദ് (സ്വ) യുടെ പ്രാർഥന നീ സ്വീകരിക്കേണമേ... (തുർമുദി 5-229) അബു ഇസ്ഹാഖ് (റ) പറയുന്നു. ഈ ഹദീസ് പ്രബലം തന്നെ. മുസ്നദ് അഹ്മദ് 4/131, ജാമിഉസ്സ്വഗീർ 151, ജാമിഉൽ കബീർ 1/378, ഇബ്നുമാജ 99, ഹാകിം 1/131, ഈ ഹദീസ് ഉദ്ധരിച്ചിട്ടു്.
നബി (സ്വ) യെ നേരിട്ട് വിളിച്ചും തവസ്സുൽ ചെയ്തുമുള്ള ഈ പ്രാർഥന അവിടുത്തെ വഫാതിന് ശേഷവും ഉപയോഗിച്ചിരുന്നു. ഹദീസിന്റെ നിവേദകനായ ഉസ്മാനുബ്നു ഹുനൈഫ് (റ) തന്നെ ഉസ്മാൻ (റ) കാലത്ത് ഒരാൾ തന്റെ ആവശ്യം ഉസ്മാൻ (റ) നെ അറിയിച്ചപ്പോൾ ഈ ദുആ പഠിപ്പിച്ച് കൊടുക്കുകയായി. ആ ദുആ നിർവ്വഹിച്ച ഉടനെ അയാളുടെ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു. ത്വബാറാനി തന്റെ മജ്മൂഉ സ്സ്വാഗീറിൽ ഈ സംഭവം ഉദ്ധരിച്ചിട്ടു . സ്വാഹീഹാണെന്ന് വിധിക്കുകയും ചെയ്തിട്ടു് പേ. 103. വല്ല ആവശ്യങ്ങളുമായാൽ ഇപ്രകാരം ഈ ദുആ നിർവ്വഹിക്കണമെന്ന് നബി (സ്വ) കല്പ്പിച്ചിട്ടുമു്. അബൂബകറിബ്നു അബീ ഖുസൈമ തന്റെ താരീഖിൽ ഇത് രേഖപ്പെടുത്തിയിട്ടു്. നിവേദക പരമ്പരയും സ്വഹീഹ് തന്നെയാണ്. ദുആഉൽ ഹാജ എന്ന പേരിൽ ഈ ദുആ അറിയപ്പെടാനും കാരണം മറ്റൊന്നുമായാരിക്കില്ല.
Created at 2024-11-01 07:13:29